പടന്ന: കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ കൈമാറിയും ആഹ്ലാദം പകർന്നും അധ്യാപകരും പി ടി എ അംഗങ്ങളും. പടന്ന ജിയുപി സ്കൂളിൻ്റെ ആഭിമുഖ്യത്തിലാണ് സ്കൂളിലെ വിദ്യാർഥികളായ ആറു പേർക്ക് വീട്ടിലെത്തി വിഭവങ്ങൾ കൈമാറിയ ശേഷം സ്കൂളിലെ ഓണാഘോഷത്തിലേക്ക് ക്ഷണിച്ചത്.

പി ടി എ പ്രസിഡൻ്റ് യു കെ മുഷ്താഖ് ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ ചെറുവത്തൂർ ബി ആർ സി യിലെ സ്പെഷ്യൽ എജുക്കേറ്റർ ബി റോഷ്ണിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ എ ലുക്മാൻ,മദർ പി ടി എ പ്രസിഡൻ്റ് കെ എം ഫൗസിയ, പി ടി എ വൈസ് പ്രസിഡൻ്റ് ഇ പി പ്രകാശൻ, അധ്യാപകരായ കെ സുരേശൻ, എൻ കെ സന്തോഷ്, പി വേണുഗോപാലൻ, യു പി സറീന എന്നിവർ സംസാരിച്ചു.
കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പടന്ന ജിയുപി സ്കൂൾ ഏർപ്പെടുത്തിയ ഓണക്കിറ്റിൻ്റെ വിതരണോദ്ഘാടനം പിടിഎ പ്രസിഡൻ്റ് യു കെ മുഷ്താഖ് സ്പെഷ്യൽ എജ്യുക്കേറ്റർ ബി റോഷ്ണിക്ക് നൽകി നിർവഹിക്കുന്നു