
കുത്തിയൊലിച്ചു പോവുന്നൂ നമ്മൾ പ്രകാശനം ചെയ്തു
കുത്തിയൊലിച്ചു പോവുന്നൂ നമ്മൾ
പ്രകാശനം ചെയ്തു
തിരുവനന്തപുരം – 2024 ലെ മികച്ച നോവലിനുള്ള ക്യാമി യോ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ പ്രകാശൻ കരിവെള്ളൂരിൻ്റെ “കുത്തിയൊലിച്ചു പോകുന്നൂ നമ്മൾ ” പ്രകാശനം നിർവഹിച്ചു . തിരുവനന്തപുരം വെറ്റിനാട് വൈഎം സി എ ഹാളിൽ മലയാള സാഹിത്യ അക്കാദമിയാണ് ചടങ്ങ് സംഘടിപ്പിച്ചത് . പ്രശസ്ത നിരൂപകൻ എം കെ ഹരികുമാർ കഥാകാരൻ അശോക് ഡിക്രൂസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത് . കേരളത്തിലെ കാലാവസ്ഥാക്കെടുതികളെ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെ പിന്തുണച്ച് വിശകലനം ചെയ്യുന്ന നോവൽ നമ്മുടെ ഇന്നത്തെ പ്രകടന പ്രഹസനങ്ങളെയെല്ലാം ആക്ഷേപഹാസ്യ രൂപേണ ചോദ്യം ചെയ്യുന്നു
Live Cricket
Live Share Market