കെ.എസ്.ടി.എ.ഹൊസ്ദുർഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക അധ്യാപധർണ്ണ സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ഉപജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് DEO ഓഫീസിനു മുന്നിൽ കെ.എസ്.ടി.എ. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു..

കെ.എസ്.ടി.എ.ഹൊസ്ദുർഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക അധ്യാപധർണ്ണ സംഘടിപ്പിച്ചു.

കെ.എസ്.ടി.എ.സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം വിദ്യാഭ്യാസ മേഖലയിലെ വിവി‌ധ പ്രശ്നങ്ങൾ ഏറ്റെടുത്ത് കൊണ്ട് സംഘടിപ്പിക്കുന്ന പ്രാദേശിക പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഹൊസ്ദുർഗ് ഉപജില്ലയിലെ 45 കേന്ദ്രങ്ങളിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ഉപജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് DEO ഓഫീസിനു മുന്നിൽ കെ.എസ്.ടി.എ. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് വി.കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സി.അംഗം കമല .പി.പി, ഉപജില്ലാ ജോ. സെക്രട്ടറി സി.ശാരദ എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ.വി.രാജൻ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം പി.ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

/

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, പി.എഫ് ആർ.ഡി.എ.നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ മേഖലക്കുള്ള കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, കേരള സർക്കാരിൻ്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തി പകരുക, തുടങ്ങി 36 ഓളംഡിമാൻ്റുകൾ ഉയർത്തിയാണ് ധർണ്ണ സംഘടിപ്പിച്ചത്.പ്രാദേശിക പ്രക്ഷോഭത്തിൻ്റെ കോട്ടച്ചേരി ബ്രാഞ്ച് തല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡണ്ട് പി. ശ്രീകല,

തായന്നൂരിൽ ജില്ലാ എക്സി.അംഗം പി.മോഹനൻ, കക്കാട്ട് ജില്ലാ എക്സി അംഗം കെ.ലളിത, മടിക്കൈ ജില്ലാ എക്‌സി.അംഗം കമല. പി.പി.,അമ്പലത്തറ ജില്ലാ കമ്മിറ്റിയംഗം രാജേഷ് സ്കറിയ ,പനത്തടി ഉപജില്ലാ ട്രഷറർ ബാബുരാജ്, നീലേശ്വരം ഉപജില്ലാ വൈസ് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ, ഹൊസ്ദുർഗ് ഉപജില്ലാ ജോ: സെക്രട്ടറി സി.ശാരദ ഉദ്ഘാടനം ചെയ്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close