ഉണ്ണിരാജ് ചെറുവത്തൂർ KSWU അംഗമായി പ്രശസ്ത സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ കേരള സ്റ്റേജ് വർക്കേഴ്സ് യൂനിയനി(സിഐടിയു )ൽ അംഗമായി.
ഉണ്ണിരാജ് ചെറുവത്തൂർ KSWU അംഗമായി
പ്രശസ്ത സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ കേരള സ്റ്റേജ് വർക്കേഴ്സ് യൂനിയനി(സിഐടിയു )ൽ അംഗമായി. സി പി ഐ (എം) ചെറുവത്തൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ വെച്ച് സി ഐ ടി യു ഏരിയ സെക്രട്ടറി സ: കയനി കുഞ്ഞിക്കണ്ണനിൽ നിന്ന് ഉണ്ണിരാജ് അംഗത്വം സ്വീകരിച്ചു. KSWU – CITU ജില്ലാ സെക്രട്ടറി രവീന്ദ്രൻ പുത്തിലോട്ട്, ജില്ലാ ട്രഷറർ പ്രതീഷ് കാരിയിൽ,ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു. KSWU – CITU ഏരിയാ പ്രസിഡണ്ട് രാമചന്ദ്രൻ തുരുത്തി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയൻ പള്ളിപ്പാറ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം വിജയകുമാർ ചെറുവത്തൂർ,ഏരിയാ കമ്മിറ്റി അംഗങ്ങളായ ജനാർദ്ദനൻ കാരിയിൽ, ആദിത്ത് കൃഷ്ണ സംബന്ധിച്ചു.
Live Cricket
Live Share Market