CPIM -കയ്യൂർ ലോക്കൽ പഠന കേന്ദ്രമായ “മാർക്സിയൻ പാഠശാല”യുടെ ഉദ്ഘാടനവും ‘സംഘാടനം ‘ എന്ന വിഷയത്തിലെ ആദ്യ ക്ലാസ്സും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു
CPIM -കയ്യൂർ ലോക്കൽ പഠന കേന്ദ്രമായ “മാർക്സിയൻ പാഠശാല”യുടെ ഉദ്ഘാടനവും ‘സംഘാടനം ‘ എന്ന വിഷയത്തിലെ ആദ്യ ക്ലാസ്സും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു
.ഒരു പാർട്ടി പ്രവർത്തകൻ എങ്ങിനെയാണ് ഒരു മികച്ച സംഘാടകനായി തീരുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. ക്ലാസ്സിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഉദ്ഘാടകൻ മറുപടി പറഞ്ഞു.കയ്യൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ദിലീപ് തങ്കച്ചൻ അധ്യക്ഷനായി.ചെറുവത്തൂർ ഏരിയാ സെക്രട്ടറി കെ സുധാകരൻ, ഏരിയ കമിറ്റി അംഗം കയനി കുഞ്ഞിക്കണ്ണൻ എന്നിവർ ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചു.പ0ന കേന്ദ്രം ഡയരക്ടർ കെ പി വിജയകുമാർ സ്വാഗതവും ശ്രീജിത്ത് രവീന്ദ്രൻ നന്ദിയും പറഞ്ഞു. ലോക്കൽ പരിധിയിലെ ബ്രാഞ്ച് സെക്രട്ടറിമാരും വർഗ്ഗ- ബഹുജന സംഘടനാ ഭാരവാഹികളും അടക്കം നൂറോളം പ്രവർത്തകർ പങ്കെടുത്തു.
Live Cricket
Live Share Market