ദേശീയ പണിമുടക്ക് വിജയിപ്പിക്കണം,. ബീഡി ലേബർ യൂണിയൻ (സി.ഐ.ടി.യു) ഹോസ്ദുർഗ് താലൂക്ക് സമ്മേളനം. കാഞ്ഞങ്ങാട്: ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബിഡി ലേബർ യൂണിയൻ (സി.ഐ.ടി.യു) ഹോസ്ദുർഗ് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദേശീയ പണിമുടക്ക് വിജയിപ്പിക്കണം,. ബീഡി ലേബർ യൂണിയൻ (സി.ഐ.ടി.യു)

ഹോസ്ദുർഗ് താലൂക്ക് സമ്മേളനം.
കാഞ്ഞങ്ങാട്: ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബിഡി ലേബർ യൂണിയൻ (സി.ഐ.ടി.യു) ഹോസ്ദുർഗ് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോട്ടച്ചേരി കുന്നുമ്മൽ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.മണി മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഡി. വി.അമ്പാടി രക്തസാക്ഷി പ്രമേയവും പി. കാര്യമ്പു അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം. പൊക്ലൻ, വി.ഗീതഎന്നിവർ സംസാരിച്ചു. സെക്രട്ടറി ഡി.വി.അമ്പാടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി. കുട്ട്യൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.സമ്മേളനത്തിന് മുൻപായി ബീഡി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ഹോസ്ദുർഗ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ടുമായ പി. നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന യോഗവും ചേർന്നു. അനുശോചന യോഗത്തിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം എം. പൊക്ലൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി.മണി മോഹൻ ഉദ്ഘാടനം ചെയ്തു. ഡി. വി അമ്പാടി, ടി. കുട്ട്യൻ,
പി.ശാന്തകുമാരി,
വി.ഗീത, പി.കാര്യമ്പു എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് താലൂക്ക് ബീഡി ലേബർ യൂണിയന്റെപുതിയ ഭാരവാഹികളായി ഡി. വി. അമ്പാടി( സെക്രട്ടറി) പി. ശാന്തകുമാരി (പ്രസിഡണ്ട്) എ.കെ. നാരായണൻ, വി. ബാലകൃഷ്ണൻ (വൈസ് പ്രസിഡണ്ട്)
പി.കാര്യമ്പു,വി. ഗീത (ജോയിന്റ് സെക്രട്ടറി)
ടി.കുട്ട്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close