എൽ. ഐ. ഡി & ഇ. ഡബ്ല്യൂ ( ലോക്കൽ ഇൻഫ്രാ സ്ട്രക്ചർ ഡെവലെപ്മെന്റ് ആൻഡ് എൻജിനീയറിങ് വിങ്ങ് ) ജീവനക്കാരുടെ റിക്രിയേഷൻ ക്ലബ്ബ് ഉദ്ഘാടനവും ഓണാഘോഷവും നടന്നു.

എൽ. ഐ. ഡി & ഇ. ഡബ്ല്യൂ ( ലോക്കൽ ഇൻഫ്രാ സ്ട്രക്ചർ ഡെവലെപ്മെന്റ് ആൻഡ് എൻജിനീയറിങ് വിങ്ങ് ) ജീവനക്കാരുടെ റിക്രിയേഷൻ ക്ലബ്ബ് ഉദ്ഘാടനവും ഓണാഘോഷവും നടന്നു.
കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിലെ എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തി രൂപീകരിച്ച റിക്രിയേഷൻ ക്ലബ്ബിന്റെ ഉദ്ഘാടനവും 2022ലെ ഓണാഘോഷവും വിവിധ പരിപാടികളോടു കൂടി പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വച്ച് നടന്നു. ജില്ലയിലെ എൻജിനീയറിങ് വിഭാഗം ജീവനക്കാരിൽ ആരോഗ്യകരമായ ബന്ധങ്ങൾ വളർത്താനും സെമിനാറുകൾ ശിൽപ്പശാലകൾ ഓറിയന്റൽ ക്ലാസുകൾ വ്യക്തിത്വവികസന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കാനും കൂടാതെ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കലാ വാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, ജീവനക്കാർക്കിടയിൽ ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുക വിനോദയാത്രകൾ,കുടുംബസംഗമം തുടങ്ങിയ ഒത്തുചേരൽ പരിപാടികൾ സംഘടിപ്പിക്കുക, അംഗങ്ങളുടെ ക്ഷേമം മുൻനിർത്തി വിവിധ ജീവകാരുണ്യ ക്ഷേമപ്രവർത്തനങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രോത്സാഹനങ്ങൾ നൽകൽ എന്നിവയും ക്ലബ്ബ് പ്രവർത്തനം കൊണ്ട് ലക്ഷ്യം വെക്കുന്നു.

ഈ കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനവും 2022ലെ ഓണാഘോഷവും തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ ജോൺസൺ. കെ നിർവഹിച്ചു. റി ക്രിയേഷൻ ക്ലബ്ബ് പ്രസിഡണ്ട് മിത്ര. വി അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയർ സജീഷ്. ആർ മുഖ്യാതിഥിയായിരുന്നു. റിക്രിയേഷൻ ക്ലബ്ബ് മുഖ്യരക്ഷാധികാരിക ളായ പി. പി. രമേശൻ, വാസു ടി. പി. എന്നിവർ ഉപഹാരസമർപ്പണം നടത്തി. അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർമാരായ ബാബുരാജ് കൊയിലേരിയൻ, ഉ മേഷ് നാരായണൻ, സുനിൽകുമാർ. വി, വാമനൻ. പി,
സുനിത കെ. വി, അരുൺ.എസ്,
സ്വപ്ന. സി,
ദിലീഷ് എൻ. ഡി, എന്നിവർ ആശംസകൾ നേർന്നു. റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി കെ. ശിശുപാലൻ സ്വാഗതവും ട്രഷറർ ബി.ജയരാജൻ നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി. ഓണാ ഘോഷ പരിപാടികൾ ക്ക്‌ മുന്നോടിയായി. മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close