
കാസർകോട് ജില്ലയിൽ 2023 – 24 ൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര ശിക്ഷ കേരള,സ്റ്റാർസ് പദ്ധതികളുടെ നിർവ്വഹണവും ആസൂത്രണവുമായി ബന്ധപ്പെട്ട ദ്വിദിന ശില്പശാല കളനാട് റസിഡൻസിയിൽ ആരംഭിച്ചു.
കാസർകോട്: കാസർകോട് ജില്ലയിൽ 2023 – 24 ൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര ശിക്ഷ കേരള,സ്റ്റാർസ് പദ്ധതികളുടെ നിർവ്വഹണവും ആസൂത്രണവുമായി ബന്ധപ്പെട്ട ദ്വിദിന ശില്പശാല കളനാട് റസിഡൻസിയിൽ ആരംഭിച്ചു.
ജില്ലയിലെ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർമാർ, ട്രെയിനർമാർ, സി ആർ സി കോ-ഓഡിനേറ്റർമാർ എന്നിവർ പങ്കെടുക്കുന്ന ശില്പശാലയിലൂടെ ഈ വർഷം നടപ്പിലാക്കുന്ന പരിപാടികൾക്ക് ആക്ഷൻ പ്ലാൻ രൂപപ്പെടുത്തും.
സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ആർ പി അമുൽ റോയ് ശില്പശാല ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രോജക്ട് കോർഡിനേറ്റർ വി.എസ് ബിജുരാജ് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ നാരായണ.ഡി, കെ.പി. രഞ്ജിത്ത് , എം.എം മധുസൂദനൻ , ടി.പ്രകാശൻ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market