കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ ബില്ല് പിൻവലിക്കുക: കെ.എസ്.ടി.എ.ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം സമാപിച്ചു.

കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ ബില്ല് പിൻവലിക്കുക:
കെ.എസ്.ടി.എ.ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം സമാപിച്ചു.

കേന്ദ്ര ഗവൺമെൻ്റ് പാസാക്കിയ കർഷകദ്രോഹ നടപടികൾ ഉൾക്കൊള്ളുന്ന പുതിയക കർഷക ബില്ല് പിൻവലിക്കണമെന്ന് കർഷകകേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.എസ്.ടി.എ.യുടെ മുപ്പതാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിൽ മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്നു.
കെ.എസ്.ടി.എ.സംസ്ഥാന കമ്മിറ്റിയംഗം കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് വി.കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.വി.സുമ രക്തസാക്ഷി പ്രമേയവും എം.രമേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.രവീന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ഉപജില്ലാ സെക്രട്ടറി കെ.വി.രാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാബുരാജ്.പി .പി വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.ടി.എ.ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വി.സുജാത ടീച്ചർക്ക് ഉപജില്ല കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി പി.ദിലീപ് കുമാർ കൈമാറി.ഓൺലൈൻ സർഗ്ഗോത്സവത്തിലെ വിജിയികളെ സമ്മേളനത്തിൽ വെച്ച് അനുമോദിച്ചു. ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമ്മേളന പ്രതിനിധികളും സംഘാടക സമിതി പ്രവർത്തകരും ദീപം തെളിയിച്ച് ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു.
പി.ദിലീപ്കുമാർ ,കെ.വി.സുജാത, കെ.വി.രാജേഷ്, വി.കെ.റീന, എം.ബാലൻ, പി.ശ്രീകല, കെ.ലളിത ,രാജേഷ് സ്കറിയ, കമല പുതിയപുരയിൽ, ടി.രാജൻ, കെ.വി.പ്രമോദ്, ഒ.കുഞ്ഞികൃഷ്ണൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മോഹനൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ കെ.നാരായണൻ സ്വാഗതവും കൺവീനർ കെ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
വൈകുന്നേരം അമ്പലത്തുകരയിൽ വെച്ച് നടന്ന പൊതുസമ്മേളനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ, കെ.വി.രാജേഷ്എന്നിവർ സംസാരിച്ചു.കെ.വി.രാജൻ സ്വാഗതവും ബാബുരാജ്.പി പി നന്ദിയും പറഞ്ഞു ..
സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ
വി.കെ.ഉണ്ണികൃഷ്ണൻ (പ്രസിഡണ്ട്)
കെ.ബാലകൃഷ്ണൻ, ബിന്ദു.എ.സി,മധുകുമാർ ടി.വി. (വൈസ് പ്രസിഡണ്ടുമാർ)
കെ.വി.രാജൻ (സെക്രട്ടറി)
കെ.രാമചന്ദ്രൻ ,എം.രമേശൻ, ശാരദ.സി.(ജോയിൻ്റ് സെക്രട്ടറിമാർ)
ബാബുരാജ് പി.പി (ട്രഷറർ)

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close