മാന്തോപ്പ് മൈതാനി സാംസ്കാരിക ചത്വരം, നഗര സൗന്ദര്യവത്കരണം, സാംസ്ക്കാരിക ഇടനാഴി- നൂതന വികസന പദ്ധതികളുമായി കാഞ്ഞങ്ങാട് നഗരസഭാ വികസന സെമിനാർ

മാന്തോപ്പ് മൈതാനി സാംസ്കാരിക ചത്വരം, നഗര സൗന്ദര്യവത്കരണം, സാംസ്ക്കാരിക ഇടനാഴി- നൂതന വികസന പദ്ധതികളുമായി കാഞ്ഞങ്ങാട് നഗരസഭാ വികസന സെമിനാർ:

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വാർഷിക പദ്ധതി (2024-25) രൂപീകരണത്തിന്റെ ഭാഗമായ വികസന സെമിനാർ നഗരസഭാ ടൗൺഹാളിൽ ജില്ലാ ആസൂത്രണ സമിതി അംഗം വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരത്തിൽ സാംസ്കാരിക മേളകൾക്കും ജനകീയ കൂട്ടയ്മകൾക്കും ഉതകുന്ന ഇടമൊരുക്കുന്നതിനായി മാന്തോപ്പ് മെതാനി സാംസ്ക്കാരിക ചത്വരം സെമിനാറിൽ നിർദ്ദേശിക്കപ്പെട്ട പ്രധാനപ്പെട്ട നിർദ്ദേശമാണ്. നഗരസൗന്ദര്യ വത്കരണം, സാംസ്കാരിക ഇടനാഴി, കാഞ്ഞങ്ങാട് മഹോത്സവം, വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ശാസ്ത്ര സാഹിത്യ ചലച്ചിത്ര ക്യാമ്പുകൾ തുടങ്ങിയവയും പദ്ധതി നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ലത കരട് പദ്ധതി അവലോകനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമതി അദ്ധ്യക്ഷൻ പി.അഹമ്മദലി, ആരോഗ്യ സ്ഥിരം സമതി അദ്ധ്യക്ഷ കെ.വി. സരസ്വതി, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.അനീശൻ, വിദ്യാഭ്യാസ സ്ഥിരം സമതി അദ്ധ്യക്ഷ കെ. പ്രഭാവതി, കൗൺസിലർമാരായ കെ.കെ.ജാഫർ, എൻ.അശോക് കുമാർ, കെ.കെ.ബാബു, എം.ബലരാജ്, ജില്ലാ ആസൂത്രണ സമിതി അംഗം നജിമ റാഫി, നഗരാസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അഡ്വ.കെ. രാജ്മോഹൻ എന്നിവർ സംബന്ധിച്ചു. നഗരസഭാ സെക്രട്ടറി എൻ.മനോജ് നന്ദി രേഖപ്പെടുത്തി.

കാർഷികോൽപ്പാദന വർദ്ധനവ് ലക്ഷ്യം വെച്ചും ക്ഷീരോൽപാദന രംഗത്തെ വർദ്ധനവും മത്സ്യമേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചും ഉള്ള പദ്ധതി നിർദ്ദേശങ്ങളിൽ ഉൽപ്പാദന മേഖലയ്ക്ക് പ്രാമുഖ്യം നൽകുന്നതാണ് നഗരസഭയുടെ പദ്ധതിരേഖയാണ് ഇന്ന് വികസന സെമിനാറിൽ അവതരിപ്പിച്ചത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close