
ശ്രീ നാരായണ ഗുരു സ്മാരക വായനശാല & ഗ്രന്ഥാലയം അച്ചാംതുരുത്തി കുരുത്തോല കളരി സംഘടിപ്പിച്ചു
*ശ്രീ നാരായണ ഗുരു സ്മാരക വായനശാല & ഗ്രന്ഥാലയം അച്ചാംതുരുത്തി കുരുത്തോല കളരി സംഘടിപ്പിച്ചു

ലൈബ്രറി കൗൺസിലിന്റെ അവധിക്കാല വായന പരിപോഷണ പദ്ധതിയായ വായന കളരി വായന വെളിച്ചത്തിന്റെ ഭാഗമായി അച്ചാംതുരുത്തി ശ്രീനാരായണ ഗുരു സ്മാരക വായനശാല &ഗ്രന്ഥാലയം കുരുത്തോല കളരി സംഘടിപ്പിച്ചു വായനയോടൊപ്പം കുട്ടികളിലെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ നാട്ടറിവുകൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും പരിപാടി സഹായകമായി. ഫോക് ലോർ അവാർഡ് ജേതാവായ കുരുത്തോല കലാകാരൻ പണ്ടാരത്തിൽ അമ്പു പരിപാടിക്ക് നേതൃത്വം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ടി തമ്പാൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ.വി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സെക്രടറി പി വി നിഷാന്ത് സ്വാഗതം പറഞ്ഞു. ആശംസകളർപ്പിച്ച് ചെറുവത്തൂർ വെസ്റ്റ് നേതൃ സമിതി കൺവീനർ ശ്രീനിവാസൻ മാഷ്. വനിതാ വേദി ട്രഷറർ ഷീബ എം എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ശ്രീജ കെ.പി നന്ദി അറിയിച്ചു.






