
പെരിയ എസ്എൻ ട്രസ്റ്റ് നേതൃത്വത്തിൽ ആചാര സ്ഥാനികരെ ആദരിക്കലും ഓണക്കിറ്റ് വിതരണവും നടന്നു..
പെരിയ എസ്എൻ ട്രസ്റ്റ് നേതൃത്വത്തിൽ ആചാര സ്ഥാനികരെ ആദരിക്കലും ഓണക്കിറ്റ് വിതരണവും നടന്നു..
കാഞ്ഞങ്ങാട്: പെരിയ എസ്എൻ ട്രസ്റ്റ് നേതൃത്വത്തിൽ 100 വയസ്സുകഴിഞ്ഞ ബ്ലാത്തൂർ കഴകത്തിലെ കുഞ്ഞിത്തീയൻ അന്തിത്തിരിയനെ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയ ത്താർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന ആദര സമ്മേളനവും സ്ഥാനികർ ക്കുള്ള ഓണക്കിറ്റ് വിതരണവും രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. ഉത്തരമലബാർ ക്ഷേത്ര സംരക്ഷണസമിതി പ്രസിഡണ്ട് രാജൻ പെരിയ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എൻ കോളേജ് സി.ഇ.ഒ ബാലകൃഷ്ണൻ പെരിയ, ഐശ്വര്യ കുമാരൻ, കാഞ്ഞങ്ങാട് ദാമോദര പണിക്കർ, ഖാദർ മാങ്ങാട്, സി.കെ അരവിന്ദൻ ടി.വി. കരിയൻ, കല്ലട്ര മാഹിൻ ഹാജി, നാരായണൻ ചൂരി തോട്, ഡോക്ടർ കെ. വി. ശശിധരൻ, സി നാരായണൻ ചായോത്ത് എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market