കാഞ്ഞങ്ങാട് ജെ.സി.ഐ വാരാഘോഷം സമാപിച്ചു.

കാഞ്ഞങ്ങാട് ജെ.സി.ഐ വാരാഘോഷം സമാപിച്ചു.
കാഞ്ഞങ്ങാട്: സെപ്റ്റംബർ 9 മുതൽ 15 വരെ ഒരാഴ്ചക്കാലം നീണ്ടുനിന്ന ജെ.സി.ഐ കാഞ്ഞങ്ങാട് വാരാഘോഷം സമാപിച്ചു. വാരാഘോഷത്തോട നുബന്ധിച്ച് സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക്, ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിമീറ്റർ എന്നിവയുടെ വിതരണം നടന്നു. കൂടാതെ ലോകപ്രശസ്ത മെന്റ ലിസ്റ്റ് ആദി അടക്കമുള്ളവരുടെ ജെ.സി.ഐ പ്രവേശനവും യുവസംരംഭകരെയും രക്തദാതാക്കളെയും അനുമോദിക്കുന്ന ചടങ്ങും നടന്നു. ജെ.സി.ഐ നീലേശ്വരം ചാപ്റ്ററുമായി കൈകോർത്തുകൊണ്ട് സൗഹൃദ ക്രിക്കറ്റ് മാച്ച്, കൊറോണ ബാധിതർക്കുള്ള കിറ്റ് വിതരണം, ദന്തപരിശോധന ക്യാമ്പ്, ഹോമിയോ ഹെൽത്ത് ചെക്കപ്പ് എന്നിവയും സംഘടിപ്പിച്ചു.. സമാപന പരിപാടിയുടെ ഭാഗമായി ഗ്രാൻഡ് ഡേ ആഘോഷത്തിൽ ജെ. സി. ഐ കാഞ്ഞങ്ങാട് പ്രഖ്യാപിച്ച അവാർഡുകളുടെ വിതരണവും നടന്നു. ഔട്ട്സ്റ്റാൻഡിംഗ് യങ് അവാർഡ് വെള്ളിക്കോത്തെ യുവ എൻജിനീയർ നിഷാന്ത് ഏറ്റുവാങ്ങി. ബിസിനസ് ഐക്കണിനുള്ള അവാർഡ് കാഞ്ഞങ്ങാട്ടെ വ്യാപാരിയും സി.എസ് ബുക്ക് സ്റ്റാൾ ഉടമയുമായ സി. ശശിധരൻ നായരും ജെ.സി.ഐ അംഗങ്ങൾക്ക് നൽകുന്ന കമൽപത്ര അവാർഡ് കാഞ്ഞങ്ങാട്ടെ യുവ ഡോക്ടർ രാഹുലും ഏറ്റുവാങ്ങി. 25 വർഷക്കാലം ജെ.സി.ഐ അംഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച എൻ. സുരേഷിനെ ആദരിക്കുന്ന ചടങ്ങും നടന്നു.സമാപന പരിപാടിയായ ഗ്രാൻഡ് ഡേ ആഘോഷത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ സജിത്ത് കുമാർ നിർവഹിച്ചു. ജെ.സി. ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് ഡോക്ടർ നിതാന്ത്‌ ബാൽശ്യാം അധ്യക്ഷനായി. മധുസൂദനൻ വെള്ളിക്കോത്ത്, സത്യൻ പി, ഡോക്ടർ രാഹുൽ, എൻ,സുരേഷ്, എൻജിനീയർ നിഷാന്ത്, പി.ശശിധരൻ നായർ എന്നിവർ സംസാരിച്ചു

ജെ.സി.ഐ കാഞ്ഞങ്ങാട് പ്രഖ്യാപിച്ച അവാർഡുകൾ വാരാഘോഷത്തിന്റെ ഭാഗമായുള്ള ഗ്രാൻഡ് ഡേ ആഘോഷത്തിൽ ജേതാക്കളായ സി. ശശിധരൻ നായർ, എൻജിനീയർ നിഷാന്ത്, ഡോക്ടർ രാഹുൽ എന്നിവർ ഏറ്റുവാങ്ങിയപ്പോൾ

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close