തായമ്പകയിൽ 25 വർഷം പൂർത്തിയാക്കിയ വാദ്യകലാകാരൻ മഡിയൻ രഞ്ജു മാരാരെ സുവർണ്ണ പതക്കം നൽകി ആദരിച്ചു.

തായമ്പകയിൽ 25 വർഷം പൂർത്തിയാക്കിയ വാദ്യകലാകാരൻ മഡിയൻ രഞ്ജു മാരാരെ സുവർണ്ണ പതക്കം നൽകി ആദരിച്ചു.

കാഞ്ഞങ്ങാട്: ക്ഷേത്ര വാദ്യകലാരംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഉത്തരകേരളത്തിലെ വാദ്യകലാകാരൻ രഞ്ജു മാരാർ കേരളത്തിനകത്തും വിവിധ സംസ്ഥാനങ്ങളിലും തായമ്പകയും പഞ്ചവാദ്യവും മേളവും അവതരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രവാദ്യ കലാരംഗത്ത് ഇപ്പോഴും സജീവമായി കലാ സമർപ്പണം ചെയ്തുവരുന്ന മഡിയൻ രഞ്ജു മാരാർ തായമ്പക അരങ്ങേറ്റം കഴിഞ്ഞ് 25 വർഷം പൂർത്തിയാക്കിയിരിക്ക യാണ്. മഡിയൻ സ്വദേശിയായ രഞ്ജു മാരാരെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കല ആസ്വാദകരും ചേർന്ന് മഡിയൻ കുലോം ക്ഷേത്രത്തിൽ വച്ച് സുവർണ്ണപ്പതക്കം നൽകി ആദരിച്ചു. പ്രശസ്ത വാദ്യകലാകാരൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരാണ് രഞ്ജു മാരാരെ സുവർണ്ണപ്പതക്കം നൽകി ആദരിച്ച് അനുഗ്രഹഭാഷണം നട ത്തിയത്.മഡിയൻ കുലോം ട്രസ്റ്റി ചെയർമാൻ എൻ.വി. കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു . വാദ്യരത്നം മഡിയൻ രാധാകൃഷ്ണ മാരാർ, ടെസ്റ്റി ബോർഡ് മെമ്പർ വി.എൻ. ജയദേവൻ, മഹീന്ദ്ര ഫിനാൻസ് നാഷണൽ ലീഗൽ ഹെഡ് അഡ്വക്കേറ്റ് വിനോദ് കുമാർ, എന്നിവർ ആശംസകൾ നേർന്നു . മഡിയൻ രഞ്ജു മാരാർ ആദരവിന് മറുമൊഴി നൽകി . ബാബു മയൂരി സ്വാഗതവും എക്സിക്യൂട്ടീവ് ഓഫീസർ പി.വിജയൻ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട്, ഇന്ത്യൻ സീനിയർ ചേംബർ മെമ്പർ, ക്ഷേത്ര വാദ്യ കലാ അക്കാദമി ജില്ലാ ട്രഷററും കൂടിയാണ് രഞ്ജു മാരാർ.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close