പെരളം വയലിൽ കണിവെള്ളരി ഒരുക്കാൻ സിപിഎം പ്രവർത്തകർ
പെരളം വയലിൽ കണിവെള്ളരി ഒരുക്കാൻ
സിപിഎം പ്രവർത്തകർ
കാഞ്ഞങ്ങാട്:മുൻകാലങ്ങളിൽഅന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെനിരവധി സ്ഥലങ്ങളിലേക്ക് വെള്ളരിഉൾപ്പെടെനിരവധി പച്ചക്കറികൾകയറ്റുമതി ചെയ്ത പെരളംവയലിൽവീണ്ടും ജൈവകൃഷിചെയ്യാനൊരുങ്ങി പെരളത്തെ സിപിഎം പ്രവർത്തകർ.
സിപിഎം സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം പെരളംഫസ്റ്റ്,സെക്കൻഡ്ബ്രാഞ്ചുകൾകാലങ്ങളായി തരിശായി കിടന്നഒരേക്കർ സ്ഥലത്താണ്കണിവെള്ളരി,പയർ,ചീരതുടങ്ങിയവ കൃഷി ചെയ്യുന്നത്.
വിത്തിറക്കൽ ചടങ്ങ്സിപിഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറികെ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.
കെ സീത അധ്യക്ഷയായി.
വി നാരായണൻ,എം വി നാരായണൻ, പി കുഞ്ഞികേളു,എം കുഞ്ഞമ്പു,ടി ബിന്ദു,പി ഹരീഷ്, ബിനു പെരളം എന്നിവർ സംസാരിച്ചു
പി നാരായണൻ സ്വാഗതം പറഞ്ഞു
Live Cricket
Live Share Market