ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാ കമ്മിറ്റി ആഗസ്റ്റ് 15ന് കാഞ്ഞങ്ങാട് നടത്തുന്ന ഫ്രീഡം സ്ട്രീറ്റ് അനുബന്ധ പരിപാടിയുടെ ഭാഗമായി കാരക്കുഴി സെക്കൻഡ് യൂണിറ്റ് യുവസഭയും അനുമോദന പരിപാടിയും സംഘടിപ്പിച്ചു.
യുവ സഭയും അനുമോദനവും സംഘടിപ്പിച്ചു.
വെള്ളിക്കോത്ത് : ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാ കമ്മിറ്റി ആഗസ്റ്റ് 15ന് കാഞ്ഞങ്ങാട് നടത്തുന്ന ഫ്രീഡം സ്ട്രീറ്റ് അനുബന്ധ പരിപാടിയുടെ ഭാഗമായി കാരക്കുഴി സെക്കൻഡ് യൂണിറ്റ് യുവസഭയും അനുമോദന പരിപാടിയും സംഘടിപ്പിച്ചു. പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ദീപുരാജ് ഒറവങ്കര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അക്ഷയ് കാരക്കുഴി അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന അനുമോദനത്തിൽ എസ്.എസ്.എൽ.സി ഉന്നത വിജയികളായ ഉദയ്കൃഷ്ണ പി.വി, ആദിത്യ ചന്ദ്രൻ, ജുമാന, ജഗത് എന്നീ വിദ്യാർഥികൾക്ക് സിപിഐഎം അജാനൂർ ലോക്കൽ കമ്മിറ്റി അംഗം മനോജ്കാരക്കുഴി ഉപഹാരങ്ങൾ സമ്മാനിച്ചു. ഡിവൈഎഫ്ഐ അജാനൂർ മേഖലാ കമ്മിറ്റി പ്രസിഡണ്ട് രാഹുൽ കാരക്കുഴി, യൂണിറ്റ് സെക്രട്ടറി ശരത് കാരക്കുഴി, ബാലസംഘം യൂണിറ്റ് കൺവീനർ ശ്രീജിത്ത് കാരക്കുഴി എന്നിവർ സംസാരിച്ചു.