കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല സമ്മേളനം ചീമേനി: മതനിരപേക്ഷ വിദ്യാഭ്യാസം ബഹുസ്വര ഇന്ത്യ വികസിത കേരളം എന്നീ മുദ്രാവാക്യമുയർത്തി കൊണ്ട് കെ.എസ്.ടി.എ യുടെ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ സമ്മേളനം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ചീമേനിയിൽ വെച്ച് നടന്നു. സമ്മേളനം ജില്ലാ സെക്രട്ടറി ടി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല സമ്മേളനം
ചീമേനി: മതനിരപേക്ഷ വിദ്യാഭ്യാസം ബഹുസ്വര ഇന്ത്യ വികസിത കേരളം എന്നീ മുദ്രാവാക്യമുയർത്തി കൊണ്ട് കെ.എസ്.ടി.എ യുടെ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ സമ്മേളനം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ചീമേനിയിൽ വെച്ച് നടന്നു. സമ്മേളനം ജില്ലാ സെക്രട്ടറി ടി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.

കെ.വി.രാജേഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം.കെ.നളിനാക്ഷൻ സ്വാഗതം പറഞ്ഞു. ഉപജില്ലാ പ്രസിഡണ്ട് പി.രാഗേഷ് അധ്യക്ഷനായി. ഇന്ദു പുറവങ്കര രക്തസാക്ഷി പ്രമേയവും അശോകൻ മടയമ്പത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചെറുവത്തൂർ ഉപജില്ലയിലെ 11 ബ്രാഞ്ചുകളികളിൽ നിന്നായി 230 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രശ്നങ്ങളുയർത്തി പ്രമേയങ്ങൾ അവതരിപ്പിച്ചു. മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കുക,പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക. നിർവ്വചിക്കപ്പെട്ട പെൻഷൻ പദ്ധതി നടപ്പിലാക്കുക., സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കുള്ള വിഹിതം വർദ്ധിപ്പിക്കുക. എന്നിവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഉപജില്ലാ സെക്രട്ടറി സ: എൻ.കെ.ജയദീപ് പ്രവർത്തനറിപ്പോർട്ടും ഉപജില്ലാ ട്രഷറർ സ: കെ.വി.പത്മനാഭൻ വരവ് – ചെലവ് കണക്ക് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം 11 ബ്രാഞ്ചുകളിൽ നിന്ന് 13 പേർ ചർച്ചയിയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.ദിലീപ് കുമാർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ ട്രഷറർ എം.ഇ.ചന്ദ്രാംഗതൻ, ജില്ലാ ജോ. സെക്രട്ടറി എം.സുനിൽകുമാർ, ജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായ ബിജു.എം, ശ്രീകുമാർ.എ, വിജയ സി.എച്ച്, ഏ.വി.അനിത, എം.സുരേന്ദ്രൻ.സ.കെ.എം. ഈശ്വരൻ, പുഷ്പ. പി., ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി.രാമചന്ദ്രൻ ,പി.വി.ഉണ്ണികൃഷ്ണൻ, കെ.വി.സത്യൻ, കെ.എം.സജിത, വി.എസ്.ബിജുരാജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സ: രാജമല്ലി.എം.വി നന്ദി പറഞ്ഞു. ഉപജില്ലാ സെക്രട്ടറിയായി പി.രാഗേഷിനേയും പ്രസിഡണ്ടായി കെ.വി.പത്മനാഭനേയും ട്രഷറായി മധു കുമാറിനേയും ജോ. സെക്രട്ടറിമാരായി പി.കെ.മുരളീകൃഷ്ണൻ, ഇന്ദു പുറവങ്കര, സനീപ്, വൈസ് പ്രസിഡണ്ട് മാരായി അശോകൻ മടയമ്പത്ത്, രാ

ജമല്ലി.എം വി , ദേവദാസ് എന്നിവരേയും തെരഞ്ഞെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close