ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ ശാസ്ത്ര സാഹിത്യ പരിഷത്ത്.

*ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ ശാസ്ത്ര സാഹിത്യ പരിഷത്ത്.

ചെറുവത്തൂർ:
ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികൾ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ വിദ്യാഭ്യാസ കൺവെൻഷനുകളുടെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ കൊവ്വൽ എ.യു.പി.സ്കൂളിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർ പേഴ്സൺ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഡോ: എം.വി.ഗംഗാധരൻ, വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ ഒയോളം നാരായണൻ മാസ്റ്റർ എന്നിവർ വിഷയം അവതരിപ്പിച്ചു. കാസർഗോഡ് ഡയറ്റ് ലക്ചറർ വിനോദ് കുമാർ കുട്ടമത്ത് മോഡറേറ്ററായി. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് എം.കെ.ഗോപകുമാർ, നാറോത്ത് ബാലകൃഷ്ണൻ, കെ.വി. വിദ്യാധരൻ, പ്രൊഫ:എം.ഗോപാലൻ, ശശിധരൻ എന്നിവർ സംസാരിച്ചു.

ജില്ലയിലെ പരിഷദ് പ്രവർത്തകർക്കൊപ്പം, ജനപ്രതിനിധികളും, വിവിധ സംഘടനാ പ്രതിനിധികളും പൊതുപ്രവർത്തകരും, അധ്യാപകരും രക്ഷിതാക്കളും കൺവെൻഷനിൽ പങ്കാളികളായി. ഇതിന്റെ തുടർച്ചയായി സപ്തംബർ അഞ്ചു മുതൽ മുപ്പത് വരെയുള്ള കാലയളവിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ജനകീയ വിദ്യാഭ്യാസകൺവെൻഷനുകളും പ്രാദേശിക കേന്ദങ്ങളിൽ വിദ്യാഭ്യാസ സംവാദങ്ങളും സംഘടിപ്പിക്കാൻ പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്.
കൺവെൻഷനു മുന്നോടിയായി പരിഷദ് പ്രവർത്തകർക്കായുള്ള ജില്ലാതല വിദ്യാഭ്യാസ ശില്പശാല രാവിലെ നടന്നു . ഈ വർഷം പരിഷത്ത് ഏറ്റെടുക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശില്പശാല മൂർത്തരൂപം നൽകി. ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ: വിജേഷ്, വിജ്ഞാനോത്സവ സമിതി കൺവീനർ പ്രമോദ് കുമാർ , ജില്ലാ സെക്രട്ടറി കെ.ടി. സുകുമാരൻ ,കെ.പ്രേം രാജ് , വി.സുകുമാരൻ ,പി.കെ.രാജീവൻ , എൻ.സുകുമാരൻ ,എം. കുഞ്ഞിരാമൻ, സി. എം.ശ്യാമള തുടങ്ങിയവർ നേതൃത്വം നൽകി. ടി.വി.ബിജു മോഹൻ സ്വാഗതം പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close