ജനകീയാസുത്രണത്തിന്‍റെ 25-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി മടിക്കൈ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.

ജനീകായൂസത്രണം- രജതജൂബിലി- ആഘോഷം 2021-2022

ജനകീയാസുത്രണത്തിന്‍റെ 25-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി മടിക്കൈ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ജനകീയാസൂത്രണത്തിന്‍റെ മടിക്കൈ മോഡല്‍ കേരളം ചര്‍ച്ച ചെയ്ത വിഷയമാണ്.
രജതജൂബിലി ആഘോഷങ്ങള്‍ 2021 ആഗസ്റ്റ് 17-ന് ആരംഭിച്ച് 2022 ആഗസ്റ്റ് മാസത്തില്‍ അവസാനിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
1.ആഗസ്റ്റ് 17-ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത്തല ഉദ്ഘാടനം.
ജനകീയാസൂത്രണത്തിന് നേതൃത്വം നല്‍കിയ 1995 മുതലുളള പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജനകീയാസൂത്രണ ഫാക്കല്‍റ്റി എന്നവരെ ആദരിക്കും.

2.പഞ്ചായത്ത് കോമ്പൗണ്ടില്‍ ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി ശില്‍പം നിര്‍മ്മിക്കും.
3. പഞ്ചായത്ത് ഓഫീസില്‍ രജതജൂബിലി സ്മാരകഹാള്‍ നിര്‍മ്മിക്കും
4. മുന്‍പ്രസിഡണ്ടുമാരുടെ ഫോട്ടോ അനാഛാദനം- സമര്‍പ്പണം

5. പഞ്ചായത്തിലെ 15 വാര്‍ഡുകളിലും അനുബന്ധപരിപാടികള്‍ സംഘടിപ്പിക്കും
6. വാര്‍ഡ്തല ജനപ്രതിനിധികള്‍ക്ക് വാര്‍ഡ്തല പരിപാടിയില്‍ അനുമോദിക്കും. വാര്‍ഡില്‍ കലാ-കായിക-കാര്‍ഷിക മേഖലകളില്‍ മികവ് തെളിച്ചവരെ ആദരിക്കും.
7. മടിക്കൈയില്‍ നിലവിലുളള രക്തദാനസേന വിപുലീകരിക്കും. വാര്‍ഡ്തലത്തില്‍ സ്ത്രീ-പുരുഷ രക്തദാന സേന രൂപീകരിക്കും. രക്തദാന ഡയരക്ടറി പ്രസിദ്ധീകരിക്കും. രക്തദാനത്തില്‍ പ്രോത്സാഹനം നല്‍കും.
8. മടിക്കൈയുടെ സമഗ്രത പരിചയപ്പെടുത്തുന്ന മടിക്കൈ ഫെസ്റ്റ് സംഘടിപ്പിക്കും.

9. ജനകീയാസൂത്രണത്തിന്‍റെ 25 വര്‍ഷത്തെ പ്രതിപാദിക്കുന്ന രേഖ പ്രസിദ്ധീകരിക്കും. ജനകീയാസൂത്രണത്തിന്‍റെ മികവ് ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ജനകീയാസൂത്രണ മികവിന്‍റെ പ്രദര്‍ശനം പഞ്ചായത്തില്‍ സംഘടിപ്പിക്കും.
10. പാലിയേറ്റീവ് രംഗത്ത് മുന്നേറ്റം ഉണ്ടാകുന്ന കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കും.
11. ജനകീയാസൂത്രണത്തിന്‍റെ മികവില്‍ സംരക്ഷിച്ച ജലം-ജൈവസമ്പത്ത് സംരക്ഷിക്കുന്ന പച്ചതുരുത്ത് – പള്ളംസംരക്ഷണം- കാവ് സംരക്ഷണം മിയവാക്കിവനവല്‍ക്കരണം, ഔഷധത്തോട്ട നിര്‍മ്മാണം, നാട്ടമാവിന്‍തോപ്പ് എന്നവ ഒരുക്കം.

12. മടിക്കൈയിലെ പാതയോരങ്ങള്‍ സൗന്ദര്യവല്‍ക്കരിച്ച് സംരക്ഷിക്കും. പൊതുഇടങ്ങളെ സജീവമാക്കുന്ന ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കും.
13. ജനകീയാസൂത്രണത്തിന്‍റെ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഇടപ്പെട്ട മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ രജതജൂബിലിസംഗമം സംഘടിപ്പിക്കും. പഞ്ചായത്തില്‍ കേന്ദ്രീകരിച്ചും, വാര്‍ഡ്തലത്തിലും സംഗംമങ്ങള്‍ സംഘടിപ്പിക്കും.


രജതജൂബിലി ആഘോഷം വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. പ്രസിഡണ്ട് എസ് പ്രീത അദ്ധ്യക്ഷതവഹിച്ചു, വൈസ് പ്രസിഡണ്ട് വി. പ്രകാശന്‍, സ്റ്റാ‍ന്റിംഗ് ചെയര്‍മാന്‍ ടി രാജന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. സത്യ സ്വാഗതം പറഞ്ഞു.
ചെയര്‍മാന്‍- എസ്. പ്രീത
കണ്‍വീനര്‍- ലതികചന്ദ്രന്‍

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close