മുണ്ടശ്ശേരി, ചെറുകാട്,വയലാർ അനുസ്മരണം
മുണ്ടശ്ശേരി, ചെറുകാട്,വയലാർ അനുസ്മരണം
കൊടക്കാട്: പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തിൽ മുണ്ടശ്ശേരി, ചെറുകാട്, വയലാർ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത വാഗ്മിയുംമാധ്യമ പ്രവർത്തകനുമായ ശ്രീ വിനോദ് ആലന്തട്ട , അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. .
ഗ്രന്ഥാലയം പ്രസിഡണ്ട് പി.രാമചന്ദ്രൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്പെയിനിൽ ഗവേഷണ പഠനത്തിന് സ്കോളർഷിപ്പ് നേടിയ എ.ആര്യ, മികച്ച സേവനത്തിന് അംഗീകാരം ലഭിച്ച കെ.രമേശൻഎന്നിവരെ അനുമോദിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതവും വി.വി.ഉണ്ണിക്കൃഷ്ണൻമാസ്റ്റർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market