
നീന്തിക്കയറാം ജീവിതത്തിലേക്ക് ********************* മുന്നാട് : എല്ലാവർക്കും സൗജന്യ നീന്തൽ പരിശീലനം – പുസ്തകജ്ഞാനത്തോടൊപ്പം ജീവിത പാഠവും – മുന്നാട് ഗവ. ഹൈസ്കൂൾ തനത് പരിപാടി –
നീന്തിക്കയറാം ജീവിതത്തിലേക്ക്
*********************
മുന്നാട് : എല്ലാവർക്കും സൗജന്യ നീന്തൽ പരിശീലനം – പുസ്തകജ്ഞാനത്തോടൊപ്പം ജീവിത പാഠവും – മുന്നാട് ഗവ. ഹൈസ്കൂൾ തനത് പരിപാടി –
06.07.24 ശനിയാഴ്ച 3.30 PM ന് കുറ്റിക്കോൽ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശ്രീ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു.
വർഷം ആയിരത്തിലധികം പേർ മുങ്ങിമരിക്കുന്ന പശ്ചാത്തലത്തിൽ വളരെ ജീവിതഗന്ധിയായ ഒരു പ്രവർത്തനമാണ് മുന്നാട് ഗവ. ഹൈസ്കൂൾ ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു. ദീർഘകാലമായ തൻ്റെ പരിശീലനകാലയളവിൽ ഒരു സ്കൂൾ അധ്യാപകർ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നത് ആദ്യമാണെന്ന് മുഖ്യപരിശീലകൻ ശ്രീ ഷാജി ജോസഫ് അഭിപ്രായപ്പെട്ടു
പ്രധാനാധ്യാപകൻ കെ. രാജൻ സ്വാഗതം പറഞ്ഞു. രജനി പി വി , വേണു ഗോപാലൻ ബി, ശ്രീജ സി വി , അഖില എസ്, കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market