
എന്റെ കേരളം പ്രദർശനം വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ തുറമുഖം, പുരാവസ്തു പുരാരേഖ , മ്യൂസിയം വകുപ്പ്മന്ത്രി അഹമദ് ദേവർ കോവിൽ നിർവ്വഹിച്ചു.
എന്റെ കേരളം പ്രദർശനം വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ തുറമുഖം, പുരാവസ്തു പുരാരേഖ , മ്യൂസിയം വകുപ്പ്മന്ത്രി അഹമദ് ദേവർ കോവിൽ നിർവ്വഹിച്ചു.
എന്റെ കേരളം പ്രദർശനം വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ തുറമുഖം, പുരാവസ്തു പുരാരേഖ , മ്യൂസിയം വകുപ്പ്മന്ത്രി അഹമദ് ദേവർ കോവിൽ നിർവ്വഹിക്കുന്നു
കാലങ്ങളായി പിന്നോക്കമെന്ന് പറഞ്ഞിരുന്ന ഉത്തരമലബാറിന് വികസനക്കുതിപ്പിന്റെ കാലമാണിത്; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
എന്റെ കേരളം പ്രദർശനം വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം തുറമുഖം, പുരാവസ്തു പുരാരേഖ , മ്യൂസിയം വകുപ്പ്മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.
കാലങ്ങളായി പിന്നോക്കമെന്ന് പറഞ്ഞിരുന്ന ഉത്തരമലബാറിന് വികസനക്കുതിപ്പിന്റെ കാലമാണിതെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വര്‍ഷീകാഘോഷത്തിന്റെ ഭാഗമായി ആലാമിപ്പള്ളി ബസ്റ്റാന്റ് പരിസരത്ത് ആരംഭിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, അദ്ദേഹം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടടുത്ത കെല്‍ ഇഎംഎല്‍ കമ്പനി അതിന്റെ വികസന പാതയിലാണെന്നും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ പുനരുദ്ധാരണ സ്ഥാപനമായ റിയാബ് കമ്പനിക്ക് വേണ്ടി പ്രത്യേക പുനരുദ്ധാരണ പാക്കേജ്് തയ്യാറാക്കി, 2021 സെപ്തംബര്‍ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ഇഎംഎല്‍ കമ്പനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയതെന്നും 2022 ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെല്‍ ഇഎംഎല്‍ നാടിന് സമര്‍പ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് കാലങ്ങളായുള്ള കാസര്‍കോട് ജില്ലയ്ക്ക് ഒരു മെഡിക്കല്‍ കോളേജ് എന്ന ആവശ്യത്തിന് തീരുമാനമായതെന്നും ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നാല് ദിവസത്തിനകം യുദ്ധകാലാടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി പരിവര്‍ത്തിപ്പിക്കുകയായിരുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഓക്‌സിജന്‍ പ്ലാന്റ്, കീഴൂര്‍ ഫിഷറീസ് സ്റ്റേഷൻ, കോട്ടച്ചേരി മേല്‍പ്പാലം, പെരുമ്പട്ട പാലം, പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്, സോളാര്‍ പാര്‍ക്കുകള്‍, ടാറ്റ കോവിഡ് ആശുപത്രി, പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച പൊലീസ് സ്റ്റേഷനുകള്‍, ഉദുമ ടെക്‌സറ്റൈല്‍ മില്ല്, അമ്മയും കുഞ്ഞും ആശുപത്രി, ഡയാലിസിസ് സെന്ററുകള്‍, ഹൈടെക്‌സ്‌കൂളുകള്‍, ലാബുകള്‍, കെട്ടിടങ്ങള്‍, എന്റോസള്‍ഫാന്‍ ഇരകളോടുള്ള കരുതല്‍, മഞ്ചേശ്വരം ഹാര്‍ബര്‍, ബേള കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് സെന്റര്‍, കെ.എസ്.ടി.പി റോഡ് റോഡ്, തുളു അക്കാദമി തുടങ്ങി വിവിധങ്ങളായ സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ അദ്ദേഹം എടുത്ത് പറഞ്ഞു.
ചടങ്ങിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗൃഹലക്ഷ്‌മി വേദിയുടെ ജില്ലാ ഭാരവാഹികൾ, കാഞ്ഞങ്ങാട് ബാർ അസോസിയേഷൻ ഭാരവാഹികൾ, ആലാമിപ്പള്ളി ഓട്ടോറിക്ഷ ഡ്രൈവർ സംഘടന അംഗങ്ങൾ എന്നിവർ പച്ചക്കറി തൈകൾ ഏറ്റുവാങ്ങി.
ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. അഡ്വ.സി.എച്ച് കുഞ്ഞമ്പു എം എൽ എ, എം.രാജഗോപാലൻ എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത എന്നിവർ വിശിഷ്ടാതിഥികളായി.
ഡി.പി.സി അംഗം വി.വി രമേശൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി വത്സലന്‍, രാഷ്ട്രീയ പര്‍ട്ടി പ്രതിനിധികളായെത്തിയ കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി പി രാജു അരയി, പി പി രതീഷ്,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാര്‍, ടി.വി ബാലകൃഷ്ണന്‍, സുരേഷ് പുതിയേടത്ത്, വി.കെ രമേശന്‍, സബ്കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ആര്‍. വീണാറാണി, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും പ്രോഗ്രാം കണ്‍വീനറുമായ എം. മധുസൂദനന്‍ നന്ദിയും പറഞ്ഞു.