അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിലെ സുവർണ താരം ടി.വി.തമ്പായിക്ക് പാഠശാലയിൽ സ്വീകരണം.

അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിലെ സുവർണ താരം ടി.വി.തമ്പായിക്ക് പാഠശാലയിൽ സ്വീകരണം.

കരിവെള്ളൂർ : ദുബായിയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ 5000 മീ ; 1500 മീ. 800 മീ. ഇനങ്ങളിൽ സ്വർണമെഡലും 400 മീറ്ററിൽ വെങ്കലവും നേടിയ കരിവെള്ളൂർ കുതിരിലെ ടി.വി. തമ്പായിക്ക് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ സ്വീകരണം നൽകി. ദിനേശ് ബീഡി തൊഴിലാളിയായ ഈ 53 കാരി നിരന്തരമായ പരിശീലനത്തിലൂടെയാണ് തുടർച്ചയായി ആറു വർഷം ദേശീയ മാസ്റ്റേൾസ് മീറ്റിൽ നാല് സ്വർണമെഡലുകളും ഇതാദ്യമായി അന്താരാഷ്ട്ര മത്സരത്തിൽ മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ഇന്ത്യയ്ക്ക് അഭിമാനമായത്. ബീഡി തെറുത്ത് കിട്ടിയ കൂലി സ്വരുകൂട്ടിയാണ് ഇവർ ദേശീയ അന്തർദ്ദേശീയ മീറ്റുകളിൽ പങ്കെടുക്കാനുള്ള യാത്രാ ചെലവും മുറിവാടകയും കണ്ടെത്തുന്നത്. തമ്പായിയുടെ മക്കളായ പ്രിയയും പ്രവിതയും ദേശീയ അത് ലറ്റിക് മത്സരങ്ങളിൽ സ്വർണ മെഡൽ ജേതാക്കളാണ്. മക്കൾക്ക് അർഹതപ്പെട്ട സർക്കാർ ജോലി കിട്ടാത്തതിലുള്ള വേദന മറന്നാണ് ട്രാക്കിൽ തമ്പായി അത്ഭുതം സൃഷ്ടിക്കുന്നത്.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൃഷ്ണ ദാസ് പലേരി,റവന്യൂ ജില്ലാ ഐ.ടി. വിഭാഗം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അയ മുഹമ്മദ് , കണ്ണൂർ റവന്യൂ ജില്ല ബോക്സിംഗ് ചാമ്പ്യൻ ഷിപ്പിൽ ജൂനിയർ വിഭാഗം സ്വർണ മെഡൽ ജേതാവ് ആര്യൻ ഷിജു,രാഷ്ട്ര ഭാഷാ ജില്ലാതല പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടിയ ഇഷ അനിൽ എന്നിവരെയും അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോപാലൻ ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ , ലൈബ്രറി കൗൺസിൽ നോർത്ത് നേതൃ സമിതി കൺവീനർ കെ.പി. രാജശേഖരൻ , ടി.വി.തമ്പായി കുതിര്, കൃഷ്ണദാസ് പലേരി സംസാരിച്ചു. ശശിധരൻ ആലപ്പടമ്പൻ അധ്യക്ഷത വഹിച്ചു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close