ഇപ്റ്റ കാസർഗോഡ് ജില്ലാ പ്രവർത്തക ക്യാമ്പ് മടിക്കൈ കുളങ്ങാട്ട് നടന്നു.

*ഇപ്റ്റ കാസർഗോഡ്* *ജില്ലാ പ്രവർത്തക ക്യാമ്പ്* *മടിക്കൈ കുളങ്ങാട്ട് നടന്നു.*
***********************


ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ(ഇപ്റ്റ) കാസർഗോഡ് ജില്ലാ പ്രവർത്തക ക്യാമ്പ് മടിക്കൈ കുളങ്ങാട്ട് ആരംഭിച്ചു.
ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ട് ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മണിരാജ്.എൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി കൃഷ്ണൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, എൻ ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന ശില്പശാലയിൽ ജനകീയ സംഗീതവും നാട്ടു സംഗീതവും എന്ന വിഷയത്തിൽ ഇപ്റ്റ സ്റ്റേറ്റ് എക്സി അംഗങ്ങളായ കവി എം.എം. സചീന്ദ്രൻ , സംഗീത സംവിധായകൻ വേലായുധൻ ഇടച്ചേരിയൻ,
നാടക ക്യാമ്പ് സി.പി. മനേക്ഷ എന്നിവർ നയിച്ചു.
ഇപ്റ്റ പ്രവർത്തന രേഖയും സംഘടനാ റിപ്പോർട്ടും ദേശീയ ജോയിൻ്റ് സെക്രട്ടറി ആർ. ജയകുമാറും ഭാവി പ്രവർത്തന രേഖ ജില്ലാസെക്രട്ടറി നരേഷ് കുമാറും അവതരിപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ എം.ശ്രീജിത്ത് സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി ബിജുരാജ് കൃതഞ്ജതയും പറഞ്ഞു.
ക്യാമ്പിൽ മുതിർന്ന നാടക പ്രവർത്തകൻ ശ്രീ ഗംഗാധരൻ നമ്പ്യാരെയും , നാടക പ്രവർത്തകനും ഫോക്‌ലോറിസ്റ്റുമായ K.P.കൃഷ്ണനെയും ഉപഹാരം നൽകി ആദരിച്ചു.
കുട്ടികളും മുതിർന്നവരും ചേർന്നുള്ള നാടകശില്പശാലയിൽ ജില്ലയിൽ നിന്നുള്ള 103 പേർ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close