വടക്കംതോട്ടത്തിൽ അമ്പാടി കമ്യൂണിസ്റ്റ് മടിക്കൈയുടെ വികസന തേരാളി

വടക്കംതോട്ടത്തിൽ അമ്പാടി അനുസ്മ‌രണം

കമ്യൂണിസ്റ്റ് മടിക്കൈയുടെ വികസന തേരാളി

75 വർഷം പിന്നിടുന്ന മടിക്കൈയിലെ കമ്യൂ ണിസ്റ്റ് ഭരണത്തിന്റെ ആദ്യകാല സാരഥിക ളിൽ പ്രമുഖനായ വടക്കം തോട്ടത്തിൽ അമ്പാടിയുടെ 34-ാം ചരമവാർഷിക ദിനം ഞായറാഴ്‌ച ആചരി ക്കും. വൈകിട്ട് നാലിന് പള്ള ത്തുവയലിൽ അനുസ്മരണ സമ്മേളനം സിപിഐ എം സം സ്ഥാന കമ്മിറ്റിയംഗം ടി വി രാ ജേഷ് ഉദ്ഘാടനംചെയ്യും.

മടിക്കൈയിലെ കമ്യൂണിസ്റ്റ്, കർഷക പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളിലൊരാ ളും പഞ്ചായത്തിന്റെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു വടക്കം തോട്ടത്തിൽ അമ്പാടി. കമ്യൂണിസ്റ്റ് പാർടിയുടെ
പ്രമുഖ നേതാവായിരുന്ന കെ മാധവനാണ് അദ്ദേഹ ത്തെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരു ന്നത്. ഇ കെ നായനാർ ഉൾപ്പെ ടെയുള്ള നേതാക്കൾക്ക് അക്കാലത്ത് ഒളിവിൽ കഴിയുന്നതിനുവേണ്ടി സുരക്ഷിത കേന്ദ്രം കണ്ടെത്തി അതിന്റെ പൂർണ ചുമതല വഹിച്ചിരുന്നത് വടക്കം തോട്ട ത്തിലായിരുന്നു.

കയ്യൂർ സംഭവത്തെ തുടർന്ന് പൊലീസുകാർ മടിക്കൈയിൽ നരനായാട്ട് നടത്തി പല നേതാക്കളെയും പിടികൂടി ഭീകരമായി മർദിച്ചു. വടക്കം തോട്ടത്തിന്റെ വീട്ടിലെത്തിയ പൊലീസിന് അദ്ദേഹത്തെ പിടികൂടാനായില്ല. പൊലീസുകാർ അദ്ദേഹത്തി ന്റെ വീടും വീട്ടുപകരണങ്ങളും തകർത്തു. പിന്നീട് ഒരിക്കൽ പോലും പൊലീസിന് പിടികൂ ടാൻ സാധിച്ചില്ല.

കനിംകുണ്ടിൽ അപ്പുക്കാരണവരെപ്പോലെ അദ്ദേഹവും അയിത്തത്തിനും അനാചാരങ്ങൾക്കെതിരെ യും പോരാടി. താഴ്ന്ന ജാതിക്കാ
ർക്ക് പ്രവേശനം നിഷേധിച്ച ‘കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് വിലക്ക് ലംഘിച്ച് ആളുകളുമായി പ്രവേശിച്ചത് അന്ന് വലിയ വിപ്ലവമായിരുന്നു. മടിക്കൈയുടെ ആദ്യ പ്രസിഡൻ്റ് കനിം കുണ്ടിൽ അപ്പുകാ രണവരുടെ പിൻഗാമിയായാണ് അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റാവുന്നത്. 10 വർഷം ഭരണസമിതിയെ നയിച്ചു. കമ്യൂ ണിസ്റ്റ് പാർടിയുടെ കാസർ കോട് താലൂക്ക് കമ്മറ്റി അംഗ മായിരുന്നു. 1991 ആഗസ്ത് 31 നാണ് അന്തരിച്ചത്.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close