ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സിൻ്റെയും അക്ഷര കരോളിൻ്റെയും പ്രചരണാർത്ഥം കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര ജാഥ.

ഇന്ത്യൻ റിപ്പബ്ലിക് 75 വർഷം പിന്നിടുന്ന വേളയിൽ വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ എന്ന സന്ദേശമുയർത്തിയാണ് വൈവിധ്യമാർന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജനുവരി 26 മുതൽ ഫെബ്രുവരി 20 വരെയാണ് പരിപാടികൾ. റിപ്പബ്ലിക് ദിനമായ 26 ന് അക്ഷര കരോളോടെയാകും റിപ്പബ്ലിക് സദസ്സിന് ആരംഭം കുറിക്കുക.
കാഞ്ഞങ്ങാട് കോട്ടച്ചേരി ജംഗ്ഷൻ മുതൽ പുതിയകോട്ട മാന്തോപ്പ് മൈതാനം വരെയായിരുന്നു വിളംബരജാഥ.
ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ,ലൈബ്രറി കൗൺസിൽ സംസ്ഥാന, ജില്ല, താലൂക്ക് കമ്മിറ്റിയംഗങ്ങൾ, ഗ്രന്ഥശാല ഭാരവാഹികൾ, ലൈബ്രേറിയൻമാർ തുടങ്ങിയവർ ജാഥയിൽ അണി ചേർന്നു. മാന്തോപ്പ് മൈതാനത്ത് നടന്ന യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ പി വി കെ പനയാൽ, ജില്ല സെക്രട്ടറി ഡോ. പി പ്രഭാകരൻ, ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി പി വേണുഗോപാലൻ, താലൂക്ക് പ്രസിഡൻ്റ് സുനിൽ പട്ടേന, ജില്ലാ ജോ. സെക്രട്ടറി ടി രാജൻ, കെ ലളിത, പി കുഞ്ഞിരാമൻ, സി വി വിജയരാജ്,സുനീഷ് കക്കാട്ടി, പി സുശാന്ത്, സി വി വിജയരാജ് എന്നിവർ സംസാരിച്ചു.

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സിൻ്റെ പ്രചരണാർത്ഥം കാഞ്ഞങ്ങാട് നഗരത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close