വിദ്യാലയമുറ്റത്തൊരു വസന്തം തീർക്കാൻ ജിഎച്ച്എസ്എസ് പെരിയ*

*വിദ്യാലയമുറ്റത്തൊരു വസന്തം തീർക്കാൻ ജിഎച്ച്എസ്എസ് പെരിയ*


പൊന്നോണത്തെ വരവേൽക്കുന്നതിനായി,ജി.എച്ച്.എസ്.എസ് പെരിയയിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി.
വിവിധങ്ങളായ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ജി.എച്ച്.എസ്.എസ് പെരിയ എൻ.എസ്.എസ് യൂണിറ്റ് വിദ്യാലയമുറ്റം വർണ്ണാഭമാക്കുന്നതിനും, ഓണക്കാലത്ത് പൂക്കളുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടുക എന്ന ഉദ്ദേശ്യത്തോടുകൂടി പൂകൃഷി ആരംഭിച്ചത്.മഞ്ഞ,ഓറഞ്ച് നിറത്തിലുള്ള പൂക്കൾക്കായി 200 തൈകൾ ആണ് ഇതിനായി ആദ്യഘട്ടത്തിൽ നടാനായി ഉപയോഗിച്ചത്. കഴിഞ്ഞ വർഷം മുൻ പ്രോഗ്രാം ഓഫീസർ സതീശൻ കെയുടെ നേതൃത്വത്തിൽ നടത്തിയ നേന്ത്രവാഴ കൃഷി യൂണിറ്റിന് മികച്ച വിളവാണ് നൽകിയത്. ഈ വർഷം പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റ വിജിന സി യുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചിരിക്കുന്നത്. സീനിയർ അസിസ്റ്റൻറ് വിശ്വംഭരൻ കെ.വി പദ്ധതി ഉദ്ഘാടനം ചെയ്തു.അധ്യാപകരായ വിജയൻ കെ, ജ്യോതിർമയി, സതീശൻ കെ, സിന്ധു,പ്രണാബ് കുമാർ വി , ശ്രീലക്ഷ്മി ആർ എന്നിവർ സന്നിഹിതരായി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close