
16,105 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷവുമായി മടിക്കൈയുടെ പ്രിയപ്പെട്ട സഖാവ് പി ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് ഭരണത്തിലേക്ക്…. ഭരണപാ ടവത്തിന്റെ അനുഭവ സമ്പത്തുമായി നമ്മുടെ സ്വന്തം ജനപ്രതിനിധി…
16,105 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷവുമായി മടിക്കൈയുടെ പ്രിയപ്പെട്ട സഖാവ് പി ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് ഭരണത്തിലേക്ക്…. ഭരണപാ ടവത്തിന്റെ അനുഭവ സമ്പത്തുമായി നമ്മുടെ സ്വന്തം ജനപ്രതിനിധി…
“തേടിയ വള്ളി കാലിൽ ചുറ്റി …
അർഹതക്കുള്ള അംഗീകാരം”
സംശയമുള്ളവർ വരിക
ഈ ചുവന്ന ഭൂമികയിലേക്കു.
ഇവർ പറയും മടികൈയിലെ
സാമൂഹ്യ രാഷ്ട്രീയ ഭരണ മണ്ഡലങ്ങളിൽ ശ്രീമതി ബേബി ബാലകൃഷ്ണൻ എന്ന പൊതു പ്രവർത്തക ആരെന്നും എന്തെന്നും. മടിക്കൈയുടെ മകളെ മടിക്കൈ തന്നെ മരുമകളാക്കിയപ്പൊൾ ആ പോരാട്ട വീര്യത്തിനു മൂർച്ചയേറി .തൊഴിലുറപ്പു തൊഴിലാളികൾക്കിടയിലും ബൗദ്ധിക സംവാദ സദസുകളിലും നിങ്ങൾക്ക് ബേബിയെ കാണാം. പ്രായമായ മുത്തശ്ശിമാരോടും ചെറുകുഞ്ഞിനോടും ഒപ്പം ഒരേ പോലെ ചിരിച്ചിടപഴകുന്ന ബേബി ‘പെൺ കരുത്തിന്റെ ഉദാത്ത മാതൃക.”
വനിതകളുടെയും തൊഴിലാളികളുടെയും മുൻ നിര പൊരാളി . കുട്ടികളുടെ അവകാശ സംരക്ഷണ സമിതിയിൽ അംഗമായിരുന്നിട്ടുണ്ട്. അവളൊരു പെണ്ണല്ലേ എന്ന് ചോദിക്കുന്ന ഏതൊരു കുല പുരുഷന്റെയും മുഖത്ത് നോക്കി “പെണ്ണിറങ്ങിയാൽ എന്തേ കാര്യം നടക്കില്ലേ” എന്ന് ആർജ്ജവത്തോടെ തിരിച്ചു ചോദിക്കുന്ന പ്രകൃതം ‘അടർകളത്തിലെ ചാൺസി റാണി .’
ജനങ്ങളാണു ബേബിയുടെ കരുത്തു .
ജനസഞ്ചയമാണ് ബേബിയുടെ ഊർജം .
ആ വിശ്വാസവും അർപ്പണ ബോധവുമാണ്
ബേബിയുടെ കൈമുതലും പ്രതീക്ഷയും .
മുന്നോട്ടുള്ള കുതിപ്പിന്റെ ആർജ്ജവും …
1995 Bed നു അപേക്ഷിച്ചു സെലക്ഷനും കാത്തു നിൽക്കെ പാർട്ടിയുടെ നിർദ്ദേശ പ്രകാരം
ഇലക്ഷനിൽ മത്സരിക്കുകയും 21 മത്തെ വയസ്സിൽ കേരളത്തിലെ ആദ്യ പഞ്ചായത്തു പ്രെസിഡന്റായി
എന്ന് മാത്രമല്ല ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ ഭരണാധികാരി ആയതുകൊണ്ടാകാം വീണ്ടും 2000 ൽ മത്സരിക്കവേ എതിരില്ലാതെ 7 വാർഡുകളിൽ വിജയിച്ചുകൊണ്ടു തെരഞ്ഞെടുപ്പിന് മുമ്പേ പ്രസിഡണ്ടായി മടിക്കൈ ഒന്നുകൂടി നെഞ്ചേറ്റി സഖാവിനെ .
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സെക്കന്റ് ക്ലാസ്സോടെ ബിരുദം, DBHPSabha, Madrasയൂണിവേഴ്സിറ്റിയിൽ നിന്നും BEd Natural science & Hindi First ക്ലാസും ഹിന്ദി രാഷ്ട്ര ഭാഷാ പ്രവീൺ, മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും
MA sociology second ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി അക്കാദമിക് രംഗം മികവുറ്റതാക്കി.
95-2005 നീണ്ട 10 വർഷം മടിക്കൈ ഗ്രാമ പഞ്ചായത്തു പ്രസിഡന്റു തുടർന്ന് 2005-2010 കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് .
പദവികൾ വഹിച്ചതോടൊപ്പം നാടിൻറെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാനായി ഈ സാരഥിക്ക് . 95 നു ശേഷം പ്രസിഡന്റ് പദവിയില്ലാത്ത രണ്ടു വർഷം !!
ഒരു വെല്ലുവിളിയായി മടിക്കൈ സഹകരണ ബാങ്കിന്റെ സാരഥ്യം വീണ്ടും ബേബിയിൽ അർപ്പിതമായി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു ….
സമാനതകളില്ലാത്ത പുത്തൻ പരിഷ്കാരങ്ങളുമായി
ഈ മഹാമാരി കാലത്തും ഉല്പാദന വിപണന രംഗത്തും തലയുയർത്തി നിൽക്കുന്നു .
2019 ൽ 6 കോടിയായിരുന്നെങ്കിൽ ഇന്ന് ബേബിയുടെ ഭരണ മികവിൽ 12 കൊടിയിലെത്തി നിൽക്കുന്ന ബുസിനെസ്സിലൂടെ ജില്ലയിലെ നമ്പർ 1 സൂപ്പർ ഗ്രേഡ് ബാങ്കായി തല ഉയർത്തി മറ്റു സഹകരണ ബാങ്കുകൾക്ക് മാതൃക കാട്ടുന്നു.
റിഥം കുടുംബശ്രീ സ്ഥാപക .
കുടുംബശ്രീ അയൽക്കൂട്ടം മുതൽ ഗവേർണിംഗ് ബോഡി വരെ എത്തി നിൽക്കുന്നു ,1998-2000, 2005 -10, 2016 Onwards, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗമാണ്.
CPCRI ,management commite Research advisory commite മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.ആദ്യത്തെ വനിതാ മെമ്പർ ആയിരിക്കും ബേബി.
2010-13കാലയളവിൽ PTA പ്രസിഡന്റായും സേവനം ചെയ്തു.ചെറുതും വലുതുമായ സ്ഥാനങ്ങൾ സങ്കോചമില്ലാതെ ഏറ്റെടുക്കുന്ന മനസ്സാണ് ബേബിയുടെത്.
2010 ൽ കുടുംബശ്രീയെ കുറിച്ച് നടത്തിയ പഠനം
ജനാധിപത്യതെ സ്ത്രീകളുടെ പങ്കാളിത്തത്തിലൂടെ ശക്തിപ്പെടുത്തൽ എന്ന പഠനത്തിൽ Tiss Professor മഞ്ജുളഭാരതിയെ അസ്സോസിയേറ്റ് ചെയ്തു . 2016-17 ൽ Before and After Decentralised Planning ബോർഡ് study ഏറ്റെടുത്തു നടത്തിയതും ഒക്കെ സഖാവിന്റെ രാഷ്ട്രീയ ജീവിത വളർച്ചയ്ക്കുള്ള അറിവിന്റെ അഗ്നി സ്രോതസ്സുകളായി മാറി .
മടിക്കയുടെ മടിക്കുത്തിൽ പുരസ്കാരങ്ങൾ നിറഞ്ഞു കവിഞ്ഞ നാളുകളായിരുന്നു ഇക്കാലമത്രയും .
മികച്ച വനിതാ പഞ്ചായത്ത്തു പ്രസിഡന്റിനുള്ള ഔട്സ്റ്റാന്ഡിങ് ദേശീയ അവാർഡു, മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം രണ്ടു തവണ മടിക്കൈയെ തേടിയെത്തി .
പെരിയ ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിന്റെ കാൽ നൂറ്റാണ്ടിലെ മികച്ച പഞ്ചായത്തു പ്രസിഡന്റിനുള്ള
പി ദാമോദരൻ നായർ പുരസ്കാരത്തിനും ബേബി അർഹയായി , 2004ൽ South Asia partnership programe ബംഗ്ലാദേശിൽ നടന്നപ്പോൾ ഇന്ത്യയിൽ നിന്നും 10 പേരടങ്ങുന്ന ടീമിൽ ബേബിയും ഉണ്ടായിരുന്നു. 2008-ൽ കേരള സർക്കാർ Best practice visit ലണ്ടൻസ്റ്റിറ്റ്സർലൻഡ് delegation കേരളത്തിൽ നിന്നും 15 പേർ പോയപ്പോൾ അതിലും ബേബി തെരഞ്ഞെടുക്കപ്പെട്ടു..
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രെസിഡന്റായപ്പോൾ പദ്ധതി നിർവഹണത്തിൽ
സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി കാഞ്ഞങ്ങാടിനെ മാറ്റി.
അങ്ങിനെ ബ്ലോക്ക് പഞ്ചായത്തു പ്രെസിഡണ്ടു അസോസിയേഷൻ സംസ്ഥാന പ്രെസിഡണ്ടായി
ബേബി പാർട്ടിയിൽ അനിഷേധ്യ സാന്നിധ്യമായി .
2012 മുതൽ 2018 വരെ KLG SDP പദ്ധതിയുടെ
ജില്ല കോർഡിനേറ്ററായി, കാസർഗോഡ് ജില്ലയിലെ പഞ്ചായത്തുകളിലും, മുൻസിപാലിറ്റികളിലും പദ്ധതി ആസൂത്രണത്തിലും, നിർവ്വഹണത്തിലും ഇടപെടാൻ ബേബിക്ക് കഴിഞ്ഞിട്ടുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി അംഗം
AIDWA ജില്ലാ സെക്രട്ടറി സംസ്ഥാന കമ്മിറ്റി
NREGWU ജില്ലാ പ്രസിഡന്റു state vice പ്രസിഡന്റ്
Paliative Society പ്രസിഡന്റു 2011 മുതൽ
എന്നീ നിലകളിലെല്ലാം പ്രവർത്തന നിരതമാണ്
സഖാവിന്റെ സാമൂഹ്യ രഷ്ട്രിയ മണ്ഡലം .
വികസനത്തിലൂടെ വിസ്മയങ്ങൾ തീർത്തു ബേബി
വലിമ പറയാനല്ല, മറിച്ച് എല്ലാം നല്ലതിനായി മാറ്റിമറിക്കാനുള്ള മനസ്സും, ഭഗീരഥനെപ്പോലുള്ള ആത്മവിശ്വാസവുമുണ്ടെങ്കിൽ ജീവിതം നമുക്കുള്ളതാണെന്ന പാഠം പകരുന്ന ബേബി .
ഗ്രാമപഞ്ചായത്ത് ഭരണം നൽകിയ ആത്മവിശ്വാസവുമായി
ബ്ലോക്ക് പഞ്ചായത്തു സാരഥിയിലൂടെ പകർന്നു
കിട്ടിയ കരുത്തുമായി
ജില്ലയിലെ സമസ്ത മണ്ഡലങ്ങളിലെ അറിവു തിരിച്ചറിവുകളാക്കിയും അനുഭവങ്ങൾ പാഠങ്ങളാക്കി വീണ്ടും പോരാട്ട ഭൂമിയിൽ ,ജില്ലാ പഞ്ചായത്തു പ്രെസിഡണ്ടു സ്ഥാനാർത്ഥിയായി മടിക്കൈ ഡിവിഷനിൽ ‘ നിന്ന് വിജയിച്ചു