മടിക്കൈ സർവീസ് സഹകരണ ബാങ്ക് ബംങ്കളം ബ്രാഞ്ച് കെട്ടിടോത്ഘാടനം സാംഘടനാ സമിതി രൂപീകരയോഗം
മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ ബങ്കളം ബ്രാഞ്ചിന് വേണ്ടി പുതുതായി നിർമ്മിച്ച ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 22 ന് തിങ്കളാഴ്ച ബഹുമാനപ്പെട്ട സഹകരണ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ അവർകൾ നിർവഹിക്കുകയാണ്. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും ഉറപ്പുവരുത്തുക എന്നതാണ് മടിക്കൈ സർവീസ് സഹകരണ ബാങ്ക് ലക്ഷ്യമിടുന്നത്. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് ഉള്ള സംഘാടകസമിതി രൂപീകരണയോഗം 2021 ഫെബ്രുവരി14ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബംങ്കളത്ത് പുതിയ കെട്ടിടത്തിനു സമീപത്ത് വെച്ച് ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത യോഗത്തിൽ മുഴുവൻ മെമ്പർമാരും ഇടപാടുകാരും നാട്ടുകാരും സഹകാരികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
Live Cricket
Live Share Market