മലപ്പച്ചേരി ഫുട്ബോൾ അക്കാദമി (MFA ) വിദ്യാലയങ്ങളെ അനുമോദിച്ചു

മടിക്കൈ ഫുട്ബോൾ അസോസിയേഷൻ (MFA) വിദ്യാലയങ്ങളെ അനുമോദിച്ചു .

മലപ്പച്ചേരി ഫുട്ബോൾ അക്കാദമിയുടെ ഭാഗമായി ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മടിക്കൈ പഞ്ചായത്തിലെ 100% വിജയം കരസ്ഥമാക്കിയ 4 സർക്കാർ സ്കൂളുകളെ അനുമോദിച്ചു .കായിക മേഖലയിലെ പ്രവർത്തനത്തോടൊപ്പം വിദ്യാഭ്യാസമേഖലയിലും പ്രോത്സാഹനം നൽകുക എന്നതിന്റെ അടിസ്ഥാനത്തിലാണ് മലപ്പച്ചേരി ഫുട്ബോൾ അക്കാദമി പഞ്ചായത്തിലെ എല്ലാ ഹൈസ്കൂളുകളിലും അനുവദിച്ചത് വിവിധ വിദ്യാലയങ്ങളിൽ നടന്ന അനുമോദന പരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നടന്നത്.

കാഞ്ഞിരപ്പൊയിൽ ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ രാജീവൻ മാസ്റ്റർക്ക് സി.പി.എം ബ്രാഞ്ച്സെക്രട്ടറി കെ വി വേണു ഉപഹാരം നൽകി രമേശൻ സൗനേഷ് എന്നിവർ പങ്കെടുത്തു. മടിക്കൈ ഫസ്റ്റ് അമ്പലത്തറ സ്കൂളിൽ നടന്ന ചടങ്ങിൽ CPM അമ്പലത്തുകര ലോക്കൽ സെക്രട്ടറി കെ നാരായണൻ സ്കൂളിന് ഉപഹാരം നൽകി സൗനേഷ് ,രമേശൻ എന്നിവർ പങ്കെടുത്തു

മടിക്കൈ 2 മേക്കാട്ട് സ്കൂളിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർക്ക് ഉപഹാരം നൽകി വാർഡ് മെമ്പർ എൻ ഖാദർ , രമേശൻ ,സൗനേഷ് പങ്കെടുത്തു . കക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ താരം മിർഷാദ് ഹെഡ്മാസ്റ്റർ വിജയൻമാസ്റ്റർ ഉപഹാരം നൽകി. കൂടാതെ മലപ്പച്ചേരി ഫുട്ബോൾ അക്കാദമിയുടെ കീഴിലുള്ള ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close