കാൽനൂറ്റാണ്ട് പിന്നിടുന്ന മഹത്തായ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക്പഞായത്ത് ഒരുവർഷം നീണ്ടുനിൽക്കുന്ന വൈവിധ്യപൂർണ്ണമായ പരിപാടികൾ സംഘടിപ്പിക്കും.

*ജനകീയാസൂത്രണം രജതജൂബിലി ആഘോഷം*
കാൽനൂറ്റാണ്ട് പിന്നിടുന്ന മഹത്തായ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക്പഞായത്ത് ഒരുവർഷം നീണ്ടുനിൽക്കുന്ന വൈവിധ്യപൂർണ്ണമായ പരിപാടികൾ സംഘടിപ്പിക്കും.


2021 ആഗസ്റ്റ് 17 ന് ഉച്ചക്ക് 2 മണിക്ക് രജതജൂബിലി ആഘോഷത്തിന്റെ ഉൽഘാടനം ബഹു:ഇ.ചന്ദ്രശേഖരൻ MLA നിർവ്വഹിക്കും.
ചടങ്ങിൽ മുൻബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, സാമൂഹ്യപ്രവർത്തകർ തുടങ്ങി ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്ത്വങ്ങളെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ രജതജൂബിലി സ്മാരക ശില്പം നിർമ്മിക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താനാവശ്യമായ നിലയിൽ ഉപജീവനം പദ്ധതി NREG വഴി നടപ്പാക്കും.
കാർഷിക-വ്യവസായ തൊഴിൽ സംരംഭങ്ങൾക്ക് തുടക്കംകുറിക്കും.
കാർഷിക തൊഴിൽസേന രൂപീകരിക്കും.
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളോടുകൂടിയ രജതജൂബിലി സ്മാരക വിർച്ച്വൽ ക്ലാസ്സ്റൂം തയ്യാറാക്കും.
ബ്ലോക്ക്പഞ്ചായത്തിന്റെ പരിസരങ്ങളിൽ വൃക്ഷത്തൈകൾ വെച്ച്പിടിപ്പിച്ച് ഹരിതപാതയൊരുക്കും.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകാൻ കഴിയുന്ന യൂത്ത്ആക്‌ഷൻ ഫോഴ്‌സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങും.
പാർശ്വവൽക്കരിക്കപ്പെട്ട ട്രാൻസ്ജെൻറേഴ്സ് വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രത്യേക കർമ്മ പദ്ധതി ആവിഷ്കരിക്കും.
ട്രാൻസ്ജെൻന്റേഴ്സിനായി ഓൺലൈൻ കലോത്സവം സംഘടിപ്പിക്കും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close