വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂളിൽ സി.പി.വി വിനോദ് കുമാർ മാസ്റ്ററെ ആദരിക്കലും സ്മാർട്ട് ഫോൺ വിതരണവും നടന്നു.

വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂളിൽ സി.പി.വി വിനോദ് കുമാർ മാസ്റ്ററെ ആദരിക്കലും സ്മാർട്ട് ഫോൺ വിതരണവും നടന്നു.


അജാനൂർ : വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂൾ ഹെഡ്മാസ്റ്ററും ഈ വർഷത്തെ കാൻഫെഡ് സോഷ്യൽ ഫോറം പി.എൻ പണിക്കർ സ്മാരക സാക്ഷരതാ അവാർഡ് ജേതാവുമായ
സി. പി.വി.വിനോദ് കുമാർ മാസ്റ്ററെ ആദരിക്കലും, ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ വിതരണവും സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ നടന്നു. സ്മാർട്ട് ഫോൺ വിതരണത്തിന്റെ ഒന്നാംഘട്ടത്തിൽ ഒൻപതും ഇപ്പോൾ രണ്ടാംഘട്ടത്തിൽ പതിമൂന്നോളം വിദ്യാർഥികൾക്കുമാണ് സ്മാർട്ട്ഫോൺ നൽകിയത്. നാട്ടുകാരും, പൂർവ്വ വിദ്യാർത്ഥികളും, സന്നദ്ധ സംഘടനാ പ്രവർത്തകരും, ക്ലബ്ബുകളും, പി.ടി.എയും കൈകോർത്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിപാടിയുടെ ഉദ്ഘാടനം ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ശ്രീധരൻ നിർവഹിച്ചു. സ്കൂൾ എസ്.എം. സി ചെയർമാൻ പി.വി. അജയൻ അധ്യക്ഷനായി. ചടങ്ങിൽ വി.ഓമന,
പി. പി. .ജയൻ, രജിത, കെ.വി. ശശികുമാർ, കെ. സുരേഷ് ,
വി.ആശ, വി കൃഷ്ണൻ, വി.നാരായണൻ, അനിൽകുമാർ നമ്പ്യാരടുക്കം എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് അഡ്വക്കേറ്റ് എ.ഗംഗാധരൻ സ്വാഗതവും ഹെഡ്മാസ്റ്റർ സി.പി
വി. വിനോദ് കുമാർ നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close