രാമഗിരിയിൽ നെല്ലെടുപ്പ് സമര പൈതൃക സ്മാരകം പണിയണമെന്നും കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കുന്ന അള്ളങ്കോട് പുഴയ് ക്ക്‌ പുതിയപാലം നിർമ്മിക്കണമെന്നും രാമഗിരി ഒ. കുഞ്ഞിരാമൻ നഗറിൽ നടന്ന സി.പി.ഐ.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ചിത്താരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

രാമഗിരിയിൽ നെല്ലെടുപ്പ് സമര പൈതൃക സ്മാരകം പണിയണമെന്നും കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കുന്ന അള്ളങ്കോട് പുഴയ് ക്ക്‌ പുതിയപാലം നിർമ്മിക്കണമെന്നും രാമഗിരി
ഒ. കുഞ്ഞിരാമൻ നഗറിൽ നടന്ന സി.പി.ഐ.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ചിത്താരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗം ഇ. പത്മാവതി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി കാര്യമ്പു,അഡ്വക്കറ്റ് ഗംഗാധരൻ, ടി.ശോഭ പി.കെ. പ്രജീഷ് എന്നിവരടങ്ങിയ പ്രസീ ഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സമ്മേളനത്തിന് മുന്നോടിയായി രാവണേശ്വരം നെല്ലെടുപ്പ് സമര സ്തൂപത്തിന് സമീപം പി.കൃഷ്ണൻകോടാട്ട് പതാക ഉയർത്തി. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം. പൊക്ലൻ നെല്ലെടുപ്പ് സമര പോരാളികളുടെ പേരടങ്ങിയ ശിലാഫലകം അനാച്ഛാദനം ചെയ്തു.

തുടർന്ന് സമ്മേളന പ്രതിനിധികളും നേതാക്കളും പുഷ്പാർച്ചന നടത്തി. സമ്മേളന പ്രതിനിധികളെ സ്വാഗതമോതികൊണ്ട് പി.കാര്യമ്പു രചിച്ച സ്വാഗത ഗാനവും അരങ്ങേറി. പി.രാധാകൃഷ്ണൻ രക്തസാക്ഷി പ്രമേയവും എ. വി. പവിത്രൻ അനുശോചന പ്രമേയവും ബി. ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എം പൊക്ലൻ,
പി. അപ്പുക്കുട്ടൻ,
വി.വി.രമേശൻ അഡ്വക്കേറ്റ് കെ. രാജ്മോഹൻ,
എ.കൃഷ്ണൻ, മൂലക്കണ്ടം പ്രഭാകരൻ, ടി വി കര്യൻ, കാറ്റാടി കുമാരൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ ദേവി രവീന്ദ്രൻ,
എം. രാഘവൻ,
പി. ദാമോദരൻ, ജ്യോതി വാസു എന്നിവർ സംസാരിച്ചു. കെ സബീഷ് സ്വാഗതവും ഏ. പവിത്രൻ മാസ്റ്റർ നന്ദിയും പറഞ്ഞുപി.

.കൃഷ്ണൻ കോടാട്ടി നെ പുതിയ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത്‌ കൊണ്ട് 13 അംഗ ലോക്കൽ കമ്മിറ്റിയും നിലവിൽ വന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close