ഗുരുദേവ് രവീന്ദ്രനാഥ് ടാഗോർ പുരസ്ക്കാരം സമർപ്പിച്ചു.
ഗുരുദേവ് രവീന്ദ്രനാഥ് ടാഗോർ പുരസ്ക്കാരം സമർപ്പിച്ചു.
മാത്തിൽ ഗുരുദേവ് കോളേജിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ഗുരുദേവ് രവീന്ദ്രനാ 652 ഗോർ അവാർഡ് പ്രശസ്ത ശാസ്ത്രജ്ഞനായ കാനാ എം.സുരേശന് സമ്മാനിച്ചു. കോളേജ് മാനേജർ ഡോ.ജോസഫ് മാർ തോമസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോർ ആൻ മോർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവയാണ് അവാർഡ് സമ്മാനിച്ചത്. ശാസ്ത്ര ഗവേഷണത്തിന് സ്വന്തം നാട്ടിൽ കിട്ടിയ പുരസ്ക്കാരത്തെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നതായി മറുപടി പ്രസംഗത്തിൽ കാനാ എം സുരേശൻ പങ്കു വെച്ചു.
പ്രസ്തുത ചടങ്ങിൽ വെച്ച് പയ്യന്നൂർ എം.എൽ.ഏ.ടി.ഐ മധുസുദനൻ നിർധന കുടുംബങ്ങൾക്കായി ക്ലീമീസ് കത്തോലിക്ക ഭവന പദ്ധതിയുടെ ഭാഗമായുള്ള പത്ത് വീട്ടുകളുടെ താക്കോൽ ദാനവും നിർവ്വഹിച്ചു. കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കല്യാശ്ശേരി എം.എൽ.എ.എം. വിജിൻ നിർവ്വഹിച്ചു.
വിദ്യാഭ്യാസത്തിൽ സാമൂഹ്യ സേവനത്തിനുള്ള പ്രസക്തിയെക്കുറിച്ച് കത്തോലിക്കബാവ പ്രത്യേകം പരാമർശിച്ചു. വിദ്യാഭ്യാസവും സാമൂഹ്യ സേവനവും എങ്ങിനെ ഒന്നിച്ച് കൊണ്ടുപോകാമെന്നുള്ളതിന്റെ ഉത്തമമാതൃകളാണ് ഇതിലുടെ വെളിവാകുന്നതെന്ന് എം.എൽ.എ.ടി.ഐ. മധുസൂധനൻ പ്രത്യേകം പരാമർശിച്ചു.
ഫാദർ സാമുവൽ പുതുപ്പാടിയു സ്വാഗത ഭാഷണത്തിലുടെ സമുഹത്തിലെ നാനാതുറകളിൽ പെട്ട വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ Dr. Sreenivas, ലോക്കൽ മാനേജർ മാത്യു കണ്ടത്തിൽ, ശ്രീ സത്യപാലൻ, വൈസ് പ്രിൻസിപ്പാൾ പി.വിനോദ് കുമാർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.