ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വിഷു ആഘോഷം., റെഡ് സ്റ്റാർ കുശവൻ കുന്ന്, ഡി.വൈ.എഫ്.ഐ, ബാലസംഘം നാലപ്പാടം യൂണിറ്റുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വിഷു ആഘോഷം., റെഡ് സ്റ്റാർ കുശവൻ കുന്ന്, ഡി.വൈ.എഫ്.ഐ, ബാലസംഘം നാലപ്പാടം യൂണിറ്റുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് : റെഡ് സ്റ്റാർ കുശവൻ കുന്ന് ഡിവൈഎഫ്ഐ ബാലസംഘം നാലപ്പാടം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ വിഷു ദിന ആഘോഷം ജനപങ്കാളിത്തം കൊണ്ടും വേറിട്ട കലാകായിക മത്സര പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. രാവിലെ 9 മണിക്ക് റെഡ് സ്റ്റാർ ക്ലബ് പ്രസിഡണ്ട് കുമാരൻ നാലപ്പാടം പതാക ഉയർത്തിയതോടെ കൂടി പരിപാടികൾക്ക് തുടക്കമായി. സി.പി.ഐ.എം അജാനൂർ ഫസ്റ്റ് ലോക്കൽ സെക്രട്ടറി എം.വി.രാഘവൻ മത്സരപരിപാടികൾ ഉദ്ഘാടനം ചെയ്തു ബാലസംഘം യൂണിറ്റ് സെക്രട്ടറി ആദിത്.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ട് വിനയ, സംഘാടക സമിതി ജോയിൻ കൺവീനർ വി.രവീന്ദ്രൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് രസകരമായ ചാക്ക് റൈസ് മത്സരം, സുന്ദരിക്ക് പൊട്ടുകുത്തൽ, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങി രസകരമായ വിവിധ പരിപാടികൾ നടന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ എം. ടി. പത്മനാഭൻ അധ്യക്ഷത വഹിച്ചു ബാലസംഘം ജില്ലാ രക്ഷാധികാരി കമ്മിറ്റി കൺവീനർ പി. കെ. നിഷാന്ത് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ.എം അജാനൂർ ഏരിയ കമ്മിറ്റി അംഗം എം. പൊക്ലൻ, സി.പി.എം അജാനൂർ ഫസ്റ്റ് ലോക്കൽ സെക്രട്ടറി എം. വി.രാഘവൻ, ഹരിത നാലപ്പാടം, കെ. മീന, ശ്യാം പ്രസാദ്,കെ മോഹനൻ,മുഹമ്മദ് യാസിൻ എന്നിവർ സംസാരിച്ചു സിപിഎം അജാനൂർ ഫാസ്റ്റ് ലോക്കൽ കമ്മിറ്റി മെമ്പർ കെ. വിശ്വനാഥൻ സമ്മാനദാനം നിർവഹിച്ചു
: റെഡ് സ്റ്റാർ കുശവൻ കുന്ന്, ഡി.വൈ.എഫ്.ഐ, ബാലസംഘം നാലപ്പാടം യൂണിറ്റുകൾ സംയുക്തമായി നടത്തിയ വിഷു ആഘോഷപരിപാടികളുടെ സമാപന സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു