മാട്ടുമ്മൽ എം. കൊട്ടേട്ടൻ ദിനാചരണം നടന്നു.
മാട്ടുമ്മൽ എം. കൊട്ടേട്ടൻ ദിനാചരണം നടന്നു.
കൊളവയൽ : അജാനൂരിന്റെ തീരപ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച എം കൊട്ടേട്ടന്റെ പതിനാറാം ചരമവാർഷികം മാട്ടുമ്മൽ കൃഷ്ണപിള്ള സ്മാരക മന്ദിരം പരിസരത്ത് വച്ച് നടന്നു . രാവിലെ പ്രഭാതഭേരിയും തുടർന്ന് വിവിധ കലാകായിക മത്സരങ്ങളും നടന്നു. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കമലാക്ഷൻ കൊളവയൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്മോഹൻ, ഏരിയ കമ്മിറ്റി അംഗം കാറ്റാടി കുമാരൻ, കൊളവയൽ ലോക്കൽ സെക്രട്ടറി എം. വി. നാരായണൻ, അജാനൂർ ഗ്രാമപഞ്ചായത്ത് അംഗം എം.ഷിജു മാസ്റ്റർ, എന്നിവർ സംസാരിച്ചു. വിവിധ കലാ കായിക മത്സരങ്ങളിൽ വിജയികളായവർക്ക്കെ.കോരൻ സമ്മാനദാനം നിർവഹിച്ചു. സംഘാടക സമിതി കൺവീനർ രവി കൊളവയൽ സ്വാഗതവും അഭിമന്യു നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി