
ലൈബ്രറി കൗൺസിൽ സർഗോൽസവം: പാടി എ കെ ജി ഗ്രന്ഥാലയവും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും ജേതാക്കൾ
ലൈബ്രറി കൗൺസിൽ സർഗോൽസവം: പാടി എ കെ ജി ഗ്രന്ഥാലയവും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും ജേതാക്കൾ
ഉദുമ: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ പാലക്കുന്ന് അംബിക ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച സർഗോൽസവം യു പി വിഭാഗത്തിൽ പാടി എ കെ ജി സ്മാരക ഗ്രന്ഥാലയവും ഹൈസ്കൂൾ വിഭാഗത്തിൽ പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും ജേതാക്കളായി. യു പി വിഭാഗത്തിൽ കുറ്റിവയൽ പൊതുജന ഗ്രന്ഥാലയവും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും രണ്ടാം സ്ഥാനം പങ്കിട്ടു.ഹൈസ്കൂൾ വിഭാഗത്തിൽ കുണ്ടംകുഴി സഹൃദയ ഗ്രന്ഥാലയത്തിനാണ് രണ്ടാം സ്ഥാനം.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ അധ്യക്ഷനായിരുന്നു. ജില്ലാ ജോയൻ്റ് സെക്രട്ടറി ടി രാജൻ, ജില്ലാ ലൈബ്രറി ഓഫീസർ പി ബിജു,പി വി രാജേന്ദ്രൻ, പി ദാമോദരൻ, എ ആർ സോമൻ, എച്ച് കെ ദാമോദരൻ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനത്തിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്മി സമ്മാനദാനം നടത്തി. പപ്പൻ കുട്ടമത്ത് അധ്യക്ഷനായിരുന്നു.കസ്തൂരി ബാലൻ, കെ സിന്ധു, പി വേണുഗോപാലൻ, സുനിൽ പട്ടേന എന്നിവർ സംസാരിച്ചു.
മത്സര വിജയികൾ ഒന്നും രണ്ടും മൂന്നും സ്ഥാനക്രമത്തിൽ –
കാവ്യാലാപനം യു പി :അനാമികരാജ് (എകെജി ഗ്രന്ഥാലയം പാടി), ശ്രേയസ് നാരായണൻ (സഹൃദയ ഗ്രന്ഥാലയം കുണ്ടംകുഴി), അനാമിക മധു ( വിനു സ്മാരക ഗ്രന്ഥാലയം പൊളളക്കട), കാവ്യാ ലാപനം എച്ച് എസ് :നിയതി ശങ്കർ (വി കെ സി എടാട്ടുമ്മൽ ), അഭിഷിത്ത് കൃഷ്ണൻ (യുവശക്തി കുഞ്ഞിക്കൊച്ചി), ശ്രീനന്ദ (അഴീക്കോടൻ മുന്നാട്), ചലച്ചിത്ര ഗാനാലാപനം യുപി: അഭിനവ് കൃഷ്ണ ( സർവോദയ കാനത്തൂർ),
ശിവനന്ദ (കുഞ്ഞിരാമ പൊതുവാൾ ഗ്രന്ഥാലയം കൊവ്വൽ), ജസ്ന ജെയിംസ് ( ജവഹർകോടങ്കല്ല്), അനാമിക മധു ( വിനു സ്മാരകം പൊളളക്കട), ചലച്ചിത്ര ഗാനം എച്ച് എസ് :നയൻ സായ് (മുഹമ്മദ് അബ്ദുറഹ്മാൻ ഗ്രന്ഥാലയം തങ്കയം), നിരഞ്ജന സുരേഷ് (പ്രിയദർശിനി മുണ്ടക്കൈ), ഗംഗ പി പി ( വിദ്യാപോഷിണി പള്ളിക്കര), കഥാപ്രസംഗം യു പി :നിരഞ്ജനവിനീത് ( തൂലിക കക്കാട്ട് ), ലയ രമേഷ് (അഴീക്കോടൻ മുന്നാട്), കഥാപ്രസംഗം എച്ച് എസ് : ചന്ദന (കൃഷ്ണപിള്ള സ്മാരകം എരിഞ്ചേരി), തീർത്ഥ പി എസ് (സഹൃദയ കുണ്ടംകുഴി), മോണോ ആക്ട് യുപി :ലയ രമേഷ് (അഴീക്കോടൻ മുന്നാട്), നിരഞ്ജനവിനീത് ( തൂലിക കക്കാട്ട്), മോണോ ആക്ട് എച്ച് എസ് :തീർത്ഥ പി എസ് (സഹൃദയ കുണ്ടംകുഴി), മോണിഷ (മടിക്കൈ പബ്ലിക്), പ്രസംഗം യു പി : ദീക്ഷിത് സുജിത്ത് (പ്രിയദർശിനി മുണ്ടക്കൈ), ശ്രീദീപ് ( പ്രിയദർശിനി കുണ്ടൂച്ചി), അനന്യ അനിൽ ( എ കെ ജി ഓർക്കുളം), പ്രസംഗം എച്ച് എസ് :സ്നേഹ (പ്രിയദർശിനി മുണ്ടക്കൈ), ജയദേവ് ( എ കെ ജി പുല്ലൂർ), അശ്വനി എം (എം ജി ഗ്രന്ഥാലയം ബേത്തൂർപാറ), നാടൻപാട്ട് യുപി: എ കെ ജി ഗ്രന്ഥാലയം പാടി, ഇ എം എസ് ഗ്രന്ഥാലയം പെരുമ്പള, എം വി എസ് ഗ്രന്ഥാലയം മാച്ചിപ്പള്ളി,
നാടൻപാട്ട് എച്ച് എസ് :ഒ എൻ വി കുണ്ടടുക്കം, വിദ്യാപോഷിണി പള്ളിക്കര ,എം വി എസ് മാച്ചിപ്പള്ളി.