അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു
അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു
വെള്ളിക്കോത്ത്: അജാനൂർ ഗ്രാമ പഞ്ചായത്ത് നടപ്പു വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സെമിനാർ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ മീന കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
പഞ്ചായത്ത് വികസന സെമിനാറിൽ
വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നും, ഗ്രാമസഭയിൽ നിന്നും ലഭിച്ച പദ്ധതി നിർദ്ദേശങ്ങളും അവയ്ക്ക് അനുവദിക്കപ്പെട്ട ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് തയ്യാറാക്കിയ കരട് പദ്ധതിരേഖ ചർച്ചചെയ്യുകയും ചെയ്തു. തുടർന്ന് ആവശ്യമായ ഭേദഗതികളും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് രൂപരേഖ തയ്യാറാക്കി.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ എം.ജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മൂലക്കണ്ടം പ്രഭാകരൻ, അരവിന്ദാക്ഷൻ നായർ, ബഷീർ വെള്ളിക്കോത്ത്,
പി. പ്രസാദ്,
വി. കമ്മാരൻ,
മുഹമ്മദ് കുഞ്ഞി ചിത്താരി എന്നിവർ സെമിനാറിൽ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
കെ. സബീഷ് സ്വാഗതവും സെക്രട്ടറി സുരേഷ് ജോർജ് നന്ദിയും പറഞ്ഞു.