ഇൻഷൂറൻസ് ബിസ്സിനസ്സിൽ നിന്നും ഏജൻറുമാരെ ഒഴിവാക്കണമെന്ന lRDA ചെയർമാന്റെ പ്രസ്താവ യ്ക്കെതിരെ എൽ.ഐ.സി ഏജൻറുമാർ പ്രതിഷേധ ധർണ്ണ നടത്തി*
*ഇൻഷൂറൻസ് ബിസ്സിനസ്സിൽ നിന്നും ഏജൻറുമാരെ ഒഴിവാക്കണമെന്ന lRDA ചെയർമാന്റെ പ്രസ്താവ യ്ക്കെതിരെ എൽ.ഐ.സി ഏജൻറുമാർ പ്രതിഷേധ ധർണ്ണ നടത്തി*
കാഞ്ഞങ്ങാട് : ഇൻഷൂറൻസ് ബിസ്സിനസ്സിൽ നിന്നും ഏജന്റുമാരെ ഒഴിവാക്കണമെന്ന ഐ.ആർ.ഡി.എ ചെയർമാന്റെ പ്രസ്ഥാവനയ്ക്കെതിരെ എൽ.ഐ.സി കാഞ്ഞങ്ങാട് ബ്രാഞ്ച് ഓഫീസിനു മുന്നിൽ ആൾ ഇന്ത്യാ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.
ഡിവിഷണൽ വൈസ് പ്രസിഡണ്ട് എ.സി.നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പി.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ നേതാക്കളായ ടി.വി.ബാലകൃഷ്ണൻ, സുകുമാരൻ പൂച്ചക്കാട്, എം.പ്രദീപ്കുമാർ, പി.എം അഗസ്റ്റിൻ, കെ.മോഹൻകുമാർ, വി.എം.ജോസഫ്, ടി.രാജൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മേഴ്സികുട്ടി ജോർജ് സ്വാഗതവും ജനാർദ്ദനൻ നായർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market