ഉദിനൂർ സൗത്ത് ഇസ്ലാമിയ സ്കൂളിൽ പുതുതായി സ്ഥാപിച്ച, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവും ഉദിനൂർ സൗത്ത്‌ ഇസ്ലാമിയ സ്കൂൾ മുൻ അധ്യാപകനുമായിരുന്ന എ. ബി. ഇബ്രാഹിം മാസ്റ്റർ ലൈബ്രറി ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ്‌ കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ കോഴ്സിന്റെ ഉദ്ഘാടനവും ചെറുവത്തൂർ ഉപ ജില്ലാ വിദ്യാഭാസ ഓഫീസർ കെ. വി. രാമകൃഷ്ണൻ നിർവ്വഹിച്ചു.

ലൈബ്രറി ഉദ്ഘാടനം
ഉദിനൂർ:
ഉദിനൂർ സൗത്ത് ഇസ്ലാമിയ സ്കൂളിൽ പുതുതായി സ്ഥാപിച്ച,
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവും ഉദിനൂർ സൗത്ത്‌ ഇസ്ലാമിയ സ്കൂൾ മുൻ അധ്യാപകനുമായിരുന്ന എ. ബി. ഇബ്രാഹിം മാസ്റ്റർ ലൈബ്രറി ഉദ്ഘാടനവും ഹലോ ഇംഗ്ലീഷ്‌ കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ കോഴ്സിന്റെ ഉദ്ഘാടനവും ചെറുവത്തൂർ ഉപ ജില്ലാ വിദ്യാഭാസ ഓഫീസർ കെ. വി. രാമകൃഷ്ണൻ നിർവ്വഹിച്ചു.

സമഗ്ര ശിക്ഷാ ബ്ലോക്ക്‌ പ്രോജക്ട് കോഡിനേറ്റർ വി. എസ്‌. ബിജു രാജ്‌ മുഖ്യ പ്രഭാഷണം നടത്തി. എൻ. എ. മുനീർ, എൻ. കെ. പി. ഷാഹുൽ ഹമീദ്‌, ടി. സി. ഇസ്മായിൽ, ടി. ബ്ദുല്ല മാസ്റ്റർ, എ.കെ. കുഞ്ഞബ്ദുല്ല ഹാജി,ടി. പി. അബ്ദുൽ സലാം ഹാജി,സി.കെ.റഫീഖ്‌,അധ്യാപികമാരായ ഫാത്തിമത്ത്‌ സുഹറ.ടി, താഹിറ.എം. ടി.പി. ശ്യാനി. കെ. രമ്യ.വി,ഹസീന.എ.ബി
സുകന്യ.പി, ആതിര.കെ. മദർ പി. ടി. എ. പ്രതിനിധികളായ സൽമത്ത്‌. എ, റൈഹാനത്ത്‌ എം,നിഷ. കെ. എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി നസീം എ.ബി. സ്കൂളിനു സംഭാവന ചെയ്ത ഷെൽഫിന്റെ താക്കോൽ ദാനവും ചെറുവത്തൂർ ഉപജില്ലാ വിദ്യാരംഗം സർഗോത്സവത്തി എൽ. പി. വിഭാഗം മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ട സാൻവിയ സജിക്ക്‌ സി. കെ. ഷരീഫ്‌ സംഭാവന ചെയ്ത എ. ബി. ഇബ്രാഹിം മാസ്റ്റർ സ്മാരക ക്യാഷ്‌ അവാർഡ്‌ വിതരണവും സ്കൂൾ വിദ്യാർത്ഥി അബ്ദുല്ല . എം. സംഭാവന ചെയ്ത ഫാൻ കൈമാറ്റവും നടന്നു.

സ്കൂൾ പൂർവ്വ വിദ്യാർത്ഥി ടി. അഷ്രഫിന്റെ മകൾ ഖദീജ അഷ്രഫ്‌ രചിച്ച സബ്സ്കോൺഷ്യസ്‌ എന്ന പുസ്തക കൈമാറ്റവും എൻ. കെ. പി. ഷാഹുൽ രചിച്ച പുസ്തക കൈമാറ്റവും നടന്നു. മികച്ച രചനയിലൂടെ ലോക ശ്രദ്ധ നേടിയ ഖദീജ അഷ്രഫിനെ ചടങ്ങിൽ ആദരിച്ചു.പി.ടി.എ. പ്രസിഡന്റ്‌ ടി മഹേഷ് കുമാർ അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകൻ എ. സി. അത്താ ഉള്ള സ്വാഗതവും മദർ പി. ടി. എ. പ്രസിഡന്റ്‌ സൽമത്ത്‌.എ.നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close