
ഓൺ ലൈൻ പഠനത്തിന് വിദ്യാർഥിക്ക് ഫോൺ നൽകി അജാനൂർ ലയൺസ് ക്ലബ്ബ്*
*ഓൺ ലൈൻ പഠനത്തിന് വിദ്യാർഥിക്ക് ഫോൺ നൽകി അജാനൂർ ലയൺസ് ക്ലബ്ബ്*
കാഞ്ഞങ്ങാട് : ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ് ലെ വിദ്യാർഥിക്ക് അജാനൂർ ലയൺസ് ക്ലബ്ബ് മൊബൈൽ നൽകി. സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അജാനൂർ ലയൺസ് ക്ലബ്ബ് മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് കുട്ടിയുടെ രക്ഷിതാവ് മോഹനന് ഫോൺ കൈമാറി. ക്ലബ്ബ് സെക്രട്ടറി കെ.വി.സുനിൽരാജ്, ട്രഷറർ സി.പി.സുബൈർ, പ്രധാന അധ്യാപകൻ കെ.മോഹനൻ മാസ്റ്റർ, സതി ടീച്ചർ, വനജ ടീച്ചർ, പരമേശ്വരൻ മാസ്റ്റർ എന്നിവർ സന്നിദ്ധരായിരുന്നു.
Live Cricket
Live Share Market