എൻ്റെ കേരളം പ്രദർശന വിപണന മേള: ഡിജിറ്റൽ സർവേ പാഠങ്ങളുമായി സർവേ- ഭൂരേഖ വകുപ്പ് സെമിനാർ

എൻ്റെ കേരളം പ്രദർശന വിപണന മേള:

ഡിജിറ്റൽ സർവേ പാഠങ്ങളുമായി സർവേ- ഭൂരേഖ
വകുപ്പ് സെമിനാർ


എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യദിനത്തിൽ ഡിജിറ്റൽ സർവേ മേഖലയിലെ വെല്ലുവിളികളും നേട്ടങ്ങളും വിഷയത്തിൽ സെമിനാർ അവതരിപ്പിച്ച് ‘ സർവേ ഭൂരേഖ വകുപ്പ്. എ.ഡി.എം പി അഖിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സർവേ രംഗത്ത് രാജ്യത്ത് തന്നെ അഭിമാനകരമായ നേട്ടമാണ് കാസർകോട് ജില്ല കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് ജില്ലയിൽ 129 വില്ലേജുകളിൽ 39 വില്ലേജുകളിൽ ആദ്യഘട്ടത്തിൽ സർവേ ആരംഭിച്ചെന്നും 30 എണ്ണത്തിൽ പൂർത്തിയാ ക്കിയെന്നും ഇത് ജില്ലയുടെ സ്വപ്‌ന പദ്ധതിയാണെന്നും എ.ഡി.എം പ റഞ്ഞു.


കാസർകോട് സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ കെ ജയകുമാർ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ അസിസ്‌റ്റൻ്റ് കെ.പി.ഗംഗാധരൻ വിഷയാവതരണം നടത്തി. സർവ്വേയുടെ ചരിത്രം മുതൽ ആധുനിക സർവ്വേ രീതി വരെയുള്ള ഘട്ടങ്ങളും ഡിജിറ്റൽ സർവ്വേയുടെ നേട്ടങ്ങളും വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു.

1792ൽ ആരംഭിച്ച കേട്ടെഴുത്ത് എന്ന സർവേയുടെ ആദ്യരൂപം മുതൽ സർവേ നടപടികൾ കോർസ് സാങ്കേതിക വിദ്യയിലെത്തി നിൽക്കു മ്പോൾ സർവേ രംഗത്ത് സംസ്ഥാനം സുപ്രധാന ചുവടുവെപ്പാണ് നട ത്തുന്നതെന്ന് അദ്ദേഹം വിഷയം അവതരിപ്പിച്ച് വ്യക്തമാക്കി. 2022ൽ തുടക്കമിട്ട ഡിജിറ്റൽ സർവേ പദ്ധതിയിലൂടെ സംസ്ഥാനത്തെ 1550 വി ല്ലേജുകളിലാണ് ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചത്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് സാറ്റലൈറ്റ് സാങ്കേതിക വിദ്യയിലൂടെ സർവേ നടത്തി രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സർവേ പൂർത്തിയായാൽ ഭൂവുടമയ്ക്ക് വിരൽ ത്തുമ്പിൽ ഭൂരേഖകൾ ലഭ്യമാവും. ഒപ്പം ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും തി ട്ടപ്പെടുത്താനാവും. ആദ്യ ആറ് മാസത്തിൽ 200 വില്ലേജുകൾ എന്ന രീ തിയിൽ നാല് വർഷം കൊണ്ട് സർവേ പൂർത്തീകരിക്കുകയാണ് ല ക്ഷ്യം. ഡിജിറ്റൽ സർവേയിൽ സംസ്ഥാനത്തിന് മാതൃകയായത് കാസർ കോട് ജില്ലയാണ്. മികച്ച ഡിജിറ്റൽ സർവേ പ്രവർത്തനത്തിന് ജില്ലാ ക ളക്ടർക്ക് പുരസ്ക്കാരവും ലഭിച്ചു. എല്ലാ ഭൂസേവനങ്ങളും പൂർണമായി ഡിജിറ്റലായി മാറിയ രാജ്യത്തെ ആദ്യ വില്ലേജായി കുമ്പള പഞ്ചായത്തി ലെ ഉജാർ ഉൾവാർ മാറി. ജില്ലയിലെ കൊറഗ വിഭാഗത്തിന് ഭൂമി അനുവദിക്കാനായി. ഒപ്പം ചെങ്ങറ നിവാസികളുടെ പ്രശ്നങ്ങളും പരിഹരി ക്കാനായി. ഡിജിറ്റൽ സർവേ പൂർണ വിജയത്തിലെത്തിക്കാൻ പൊതുജ നങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാസർകോട് സർവ്വേ അസിസ്റ്റൻ്റ് ഡയറക്ടർ കെ.വി പ്രസാദ് സ്വാഗ തവും ഹൊസ്‌ദുർഗ്‌ എൽ.ആർ തഹസിൽദാർ കെ.ബി രാമു നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close