രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് ആഘോഷത്തിന് ഇന്ന് കാലിക്കടവിൽ തുടക്കം

രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്


ആഘോഷത്തിന് ഇന്ന് കാലിക്കടവിൽ തുടക്കം

രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളു ടെയും ‘എന്റെ കേരളം’ പ്രദർശന വിപണനമേളയുടെയും സംസ്ഥാ നതല ഉദ്ഘാടനം തിങ്കൾ രാവി ലെ 10ന് കാസർകോട് കാലിക്കട വിൽ മുഖ്യമന്ത്രി പിണറായി വിജ യൻ നിർവഹിക്കും. പിലിക്കോട് പഞ്ചായത്ത് മൈതാനിയിൽ 73,923 ചതുരശ്ര അടിയുള്ള പന്തലിലെ പ്രദർശനം 27വരെ തുടരും. ചട ങ്ങിൽ റവന്യുമന്ത്രി കെ രാജൻ അധ്യക്ഷനാകും. മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും.

കാർഷിക പ്രദർശനത്തിനും േഡ്രാഗ്ഷോയ്ക്കുമായി 6,000 ചതു രശ്രഅടി പന്തലും സജ്ജമാണ്. ഭക്ഷ്യമേള, കുട്ടികളുടെ പാർക്ക് എന്നിവയുമുണ്ട്. ദിവസവും വൈകിട്ട് ആറു മുതൽ പത്തുവരെ കലാപരിപാടികൾ. തിങ്കൾ രാത്രി എട്ടുമുതൽ ‘ആൽമരം’ മ്യൂസിക് ബാൻഡിന്റെ അവതരണം.

പകൽ 11ന് പടന്നക്കാട് ബേക്കൽ ക്ലബിൽ ജില്ലയിലെ ക്ഷണിക്കപ്പെട്ട 500 വ്യക്തികളുമാ യി മുഖ്യമന്ത്രി സംവദിക്കും. കേരളത്തിനായി പിന്തുടരേണ്ട പുതു വഴികൾ സംബന്ധിച്ച ചർച്ചയുണ്ടാകും. വൈകിട്ട് നാലിന് കാഞ്ഞങ്ങാട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനറാലിയുമുണ്ട്. റാലി മുഖ്യമന്ത്രി പിണറാ യി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് മെയ് 30 വരെ യാണ് വാർഷികാഘോഷം. എല്ലാ ജില്ലയിലും മുഖ്യമന്ത്രി പങ്കെടുത്ത് യോഗവും പ്രദർശന വിപണന മേളയുമുണ്ടാകും. തിരുവനന്തപുര ത്താണ് സമാപനം.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close