40 ഗ്രന്ഥാലയങ്ങൾക്ക് പുസ്തകങ്ങൾ നൽകി

40 ഗ്രന്ഥാലയങ്ങൾക്ക് പുസ്തകങ്ങൾ നൽകി


കാഞ്ഞങ്ങാട്
വായനശാലകളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 27 ഗ്രന്ഥാലയങ്ങൾക്കും 13 സ്കൂളുകൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു. ഇ ചന്ദ്രശേഖരൻ
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽയ നിന്നും നാല് ലക്ഷം രൂപ ഉപയോഗിച്ച് 10,000 രൂപ വീതം വില വരുന്ന പുസ്തകങ്ങളാണ് 40 ഗ്രന്ഥാലയങ്ങൾക്ക് വിതരണം ചെയ്തത്. അക്ഷരപ്പുരകളിലേക്ക് അക്ഷയ ദാനങ്ങൾ എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി വേണുഗോപാലൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസർ ടി പി ബാലാദേവി കെ.എ.എസ് മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, സ്ഥിരം സമിതി അധ്യക്ഷരായ കെ ലത, കെ പ്രഭാവതി, വെള്ളരിക്കുണ്ട് താലൂക്ക് യൂണിയൻ സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി ചന്ദ്രൻ, വൈസ് പ്രസിഡന്റ് സി വി വിജയരാജ് എന്നിവർ സംസാരിച്ചു.
വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ സ്വാഗതവും കെ പത്മനാഭൻ നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close