നാടൻ വാദ്യ ഉപകരണങ്ങളുടെ മേളമൊരുക്കി വാദ്യകലാ കളരി*

*നാടൻ വാദ്യ ഉപകരണങ്ങളുടെ മേളമൊരുക്കി വാദ്യകലാ കളരി*
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കാസർഗോഡ് 1ഹോസ്ദുർഗ്ഗ് ബി ആർ സി നീലേശ്വരം ഓട്ടിസം സെൻററിൽ വെച്ച് വാദ്യകലാ കളരി സംഘടിപ്പിച്ചു .നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ടി പി പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാൻ വ്യത്യസ്ത പരിപാടികളാണ് സമഗ്ര ശിക്ഷ ആസൂത്രണo ചെയ്തു നടപ്പിലാക്കി വരുന്നത്. കുട്ടികൾക്ക് കഴിയാവുന്നത്ര അവസരങ്ങൾ ഒരുക്കുക എന്നാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. കുട്ടികൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്ന നാടൻ വാദ്യ ഉപകരണങ്ങൾ കുഞ്ഞികൃഷ്ണൻ മടിക്കെ പരിചയപ്പെടുത്തി. അതോടൊപ്പംബി ആർ സി യിലെ സംഗീത അധ്യാപകരുടെ നേതൃത്വത്തിൽ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ച് പാട്ടുകൾ പാടി കുട്ടികൾ അതിനനുസരിച്ച് നൃത്തം വച്ചു .ഓട്ടിസം സെൻറർ പിടിഎ പ്രസിഡണ്ട് ബാബു വി എൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രോഗ്രാം ഓഫീസർ നാരായണ ദേലംപാടി മുഖ്യ അതിഥിയായി പങ്കെടുത്തു.ഹോസ്ദുർഗ് ബി പി സി ഡോ. കെ വി രാജേഷ് ,പേരോൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശോഭന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സി ആർ സി കോഡിനേറ്റർ സജീഷ് യു വി സ്വാഗതവും, സ്പെഷ്യൽ എഡ്യൂക്കേറ്റർ സുമ കെ നന്ദിയും പറഞ്ഞു. രക്ഷിതാക്കളും കുട്ടികളും ബിആർസി പ്രവർത്തകരും ഉൾപ്പെടെ 100 പേർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ സന്തോഷവും ഉത്സാഹവും ഇത്തരം പരിപാടികളുടെ ആവശ്യകത ഊട്ടിയുറപ്പിക്കുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close