വയനാടിനൊപ്പം ചേർന്ന് ഒരധ്യാപകനും
വയനാടിനൊപ്പം ചേർന്ന്
ഒരധ്യാപകനും
കാഞ്ഞങ്ങാട്:വേദനിക്കുന്ന ജനതതിക്കായി ആയിരങ്ങൾ കൈകോർക്കുമ്പോൾ കൂട്ടത്തിൽ സ്നേഹത്തിൻ്റെ കൈകൾ നീട്ടി കാഞ്ഞങ്ങാട്ടെ ഒരധ്യാപകനും. സമഗ്രശിക്ഷ കാസർഗോഡിലെ കാഞ്ഞങ്ങാട് ബി.ആർ സിയിലെ വി.വി സുബ്രഹ്മണ്യൻ മാഷാണ് വയനാടിൻ്റെ കണ്ണീരൊപ്പാൻ 100000 (ഒരു ലക്ഷം) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവന ചെയ്തത്. ഒരു ലക്ഷം രൂപയുടെ ചെക്ക് കാസർഗോഡ് കലക്ട്രേറ്റിൽ വെച്ച് ജില്ലാകലക്ടർ കെ. ഇമ്പ ശേഖരൻ ഏറ്റുവാങ്ങി. സ്വജീവിതം പണയം വെച്ച് സന്നദ്ധ സേവനം നടത്തുന്ന മനുഷ്യരുടെ മഹാമനസ്സിനിടയിൽ ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചത് ഭാഗ്യമായാണ് മാഷ് കരുതുന്നത് ‘ കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ അവരുടെ സമ്പാദ്യം സ്വമനസ്സാലെ നൽകുന്ന വാർത്തകൾ മനസ്സിനെ വല്ലാതെ സ്പർശിക്കുന്നതായി. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ സ്വദേശിയായ മാഷ് നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ്.
2018 ലെ മഹാപ്രളയ കാലത്ത് PF ലോണെടുത്ത് മാഷ് ഒരു ലക്ഷം രൂപ ദുരിതാവാസനിധിയിലേക്ക് നൽകിയത് വാർത്തയായിരുന്നു മാഷിൻ്റെ നേതൃത്വത്തിലുള്ള വൈഷ്ണവം സത്സംഗ സമിതി ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താറുണ്ട്. 2023 ൽ കരിവെള്ളൂർ പെരളത്തെ രാധക്ക് സ്വന്തമായി വീട് നിർമിച്ച് നൽകിയതിന് ചുക്കാൻ പിടിച്ചതും മാഷായിരുന്നു. സർക്കാറിൻ്റെ അനുവാദമുണ്ടെങ്കിൽ വയനാട്ടിൽ ഒരു വീട് നിർമ്മിച്ചു നൽകുമെന്നും മാഷ് അറിയിച്ചു അറിയപ്പെടുന്ന ആദ്ധ്യാത്മിക പ്രഭാഷകൻ കൂടിയായ മാഷ് കേരളത്തിനടത്തും പുറത്തുമായി ധാരാളം ഭാഗവത സപ്താഹയ യ ജ്ഞങ്ങൾ നടത്തിയിട്ടുണ്ട്. ആദ്ധ്യാത്മികരംഗത്തെ പ്രവർത്തനത്തെ മാനിച്ച് 2024 ജനവരിയിൽ കാഞ്ഞങ്ങാട് വെച്ച് ഭാഗവത വാചസ്പതി പട്ടം നൽകി മാഷെ ആദരിച്ചിട്ടുണ്ട്