ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ചിത്രകലാധ്യാപകനായിരുന്ന കെ പി കണ്ണൻ മാസ്റ്ററുടെ ആദരിക്കൽ ചടങ്ങ് വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായി. അധ്യാപക ദിനത്തിൽ കണ്ണൻ മാസ്റ്ററുടെ വീട്ടിലായിരുന്നു ആദരിക്കൽ ചടങ്ങ് ഒരുക്കിയത്.
ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ചിത്രകലാധ്യാപകനായിരുന്ന കെ പി കണ്ണൻ മാസ്റ്ററുടെ ആദരിക്കൽ ചടങ്ങ് വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായി.
അധ്യാപക ദിനത്തിൽ കണ്ണൻ മാസ്റ്ററുടെ വീട്ടിലായിരുന്നു ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. ആദരവ് ഏറ്റുവാങ്ങുമ്പോൾ ഓർമ്മകളുടെ കടലിരമ്പത്തിൽ കണ്ണൻ മാസ്റ്റർ വിതുമ്പി. ചിത്രകലാധ്യാപകൻ, കരകൗശല വിദഗ്ധൻ, നാടക ചലച്ചിത്ര നടൻ, മേക്കപ്പ് ആർട്ടിസ്റ്റ്, നർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ കണ്ണൻ മാസ്റ്റർ ദീർഘകാലം ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ അധ്യാപകനായിരുന്നു. ഹെഡ്മാസ്റ്റർ ഏവി സന്തോഷ്കുമാർ പൊന്നാട അണിയിച്ചു. കുടുംബാംഗങ്ങളോടൊപ്പം പി ടി എ പ്രസിഡണ്ട് എം ശ്രീജേഷ്, അധ്യാപകരായ കെ രാജേഷ് കുമാർ, കെ ടി അഭിനന്ദ്, ശ്രീപാർവ്വതി, പി വി രേഷ്മ, ടി അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.
Live Cricket
Live Share Market