ജെസിഐ കാഞ്ഞങ്ങാടിൻ്റെ 45 മത് പ്രസിഡണ്ടായി രതീഷ്അമ്പലത്തറ ചുമതല ഏറ്റെടുത്തു.

ജെസിഐ കാഞ്ഞങ്ങാടിൻ്റെ 45 മത് പ്രസിഡണ്ടായി രതീഷ്അമ്പലത്തറ ചുമതല ഏറ്റെടുത്തു.

ആനന്താശ്രമം ലയൺസ് ക്ലബ്ബ് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ . പ്രസിഡൻ്റ് ആയി jc രതീഷ് അമ്പലത്തറ, സെക്രട്ടറി ഡോ: രാഹുൽ. എ .കെ ട്രഷററായി വിഷ്ണുപ്രസാദടക്കം – ഭരണ സമിതി അംഗങ്ങൾ ചുമതല ഏറ്റെടുത്തു.


കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ വിൻസെൻ്റ് മാത്യു മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ jci മേഖല പ്രസിഡൻ്റ് jc jesil ജയൻ വിശിഷ്ടാതിഥിയായി സംസാരിച്ചു. JCI യുടെ പ്രവർത്തനങ്ങൾ ലോകത്താകമാനം സ്തുത്യർഹമായ രീതിയിൽ നടക്കുന്നുണ്ടെന്നും യുവജനങ്ങൾ കൂടുതലായുള്ള അവസ്ഥയെ പറയുന്ന “പോപ്പുലേഷൻ ഡിവിഡൻ്റ് ” ൽ ഏറ്റവും മുന്നിലുള്ള ഇന്ത്യയിലെ യുവജനങ്ങളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കാൻ JCI യ്ക്കാകട്ടെയെന്നും കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഇൻചാർജ് പ്രൊഫ: വിൻസെൻ്റ് മാത്യു പറഞ്ഞു.

കേന്ദ്രസർവകലാശാലയുടെ കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ പരിപാടികളിൽ കൂടി JCI പങ്കാളികളാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പുതിയ അംഗങ്ങളായി 14 പേർ സത്യപ്രതിജ്ഞ ചെയ്ത് JCI അംഗത്വത്തിലേക്ക് വന്നു. ലോകത്ത് 120 ഓളം രാജ്യങ്ങളിലായി 18 നും 40 നും ഇടയിലുള്ള 20കോടിയിലധികം അംഗങ്ങൾ വരുന്ന ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയാണ് Junior Chamber International . യുവജനങ്ങളെ അവരുടെ സമൂഹങ്ങളിൽ നല്ല മാറ്റം സൃഷ്ടിക്കാൻ പ്രാപ്തരാക്കുക എന്ന അടിസ്ഥാനപരമായ ലക്ഷ്യത്തോടെയാണ് ഈ അന്താരാഷ്ട്ര സംഘടന പ്രവർത്തിക്കുന്നത്. നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, കമ്മ്യൂണിറ്റി വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്നിവയിലാണ് സംഘടന അടിസ്ഥാനപരമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ രഞ്ജിത് സ്വാഗതവും 2024 വർഷത്തെ പ്രസിഡണ്ട് ചാന്തേഷ് ചന്ദ്രൻ അധ്യക്ഷനുമായി. സോൺ വൈസ് പ്രസിഡണ്ട് ദിലീപ് കോത്തേരി ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിക്കുകയും സെക്രട്ടറി ഡോ: രാഹുൽ എ.കെ നന്ദിയും പറഞ്ഞു

ജെസിഐ കാഞ്ഞങ്ങാടിൻ്റെ 45 മത് സ്ഥാനാരോഹണ ചടങ്ങിൽകേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഇൻചാർജ് പ്രൊഫ: വിൻസെൻ്റ് മാത്യു സംസാരിക്കുന്നു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close