ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് മാധ്യമ ശില്പശാല സംഘടിപ്പിച്ചു.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് മാധ്യമ ശില്പശാല സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ നടന്ന ചടങ്ങ്

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സർവൈലൻസ്ഓഫീസർ ഡോ. സന്തോഷ് ബി അധ്യക്ഷനായിരുന്നു.
കേരള ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഗർഭാശയളാർബുദവും പ്രതിരോധവും എന്ന വിഷയം നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം ഗൈനക്കോളജിസ്റ്റ് ഡോ.അലോക് പി രാജ് കൈകാര്യം ചെയ്തു. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത്ത് പി സൂര്യാഘാതത്തെക്കുറിച്ചും , കുഷ്ഠരോഗ നിർമ്മാ ർജനത്തെക്കുറിച്ച് ജില്ലാ ലെപ്രസി ഓഫീസർ ഡോ. സന്തോഷ് കെ യൂം ക്ലാസുകൾ കൈകാര്യം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ എം, ടെക്നിക്കൽ അസിസ്റ്റൻറ് ചന്ദ്രൻ എം എന്നിവർ സംസരിച്ചു. ജില്ല എജുക്കേഷൻ &മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും , ദേശീയ ആരോഗ്യ ദൗത്യം കൺസൾട്ടൻൻ്റ് (ഡോക്കുമെന്റേഷൻ& കമ്മ്യൂണിക്കേഷൻ)കമൽ കെ ജോസ് നന്ദിയും പറഞ്ഞു.
ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിവിധ ജനോപകാരപ്രദമായ ക്യാമ്പയിനുകൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുവാൻ ആരോഗ്യവകുപ്പിനോടൊപ്പം വിവിധ വകുപ്പുകളും ആയി യോജിച്ചുകൊണ്ട് മാധ്യമപ്രവർത്തകരുടെ സഹകരണത്തോടുകൂടി കൂട്ടായ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് അറിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close