
കേരളത്തിന്മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി വികസന ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ നയത്തിനെതിരെ പോരാടണമെന്ന് കെ.എസ്.ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് യു. ശ്യാമഭട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു
*കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക
ഹൊസ്ദുർഗ് : കേരളത്തിന്മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി വികസന ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ നയത്തിനെതിരെ പോരാടണമെന്ന് കെ.എസ്.ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് യു. ശ്യാമഭട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡണ്ട് സി. ശാരദ അധ്യക്ഷത വഹിച്ചു. . ഉപജില്ലാ വൈസ് പ്രസിഡണ്ട് കെ. സ്മിത രക്തസാക്ഷി പ്രമേയവും ജോ:സെക്രട്ടറി എം. ബിഞ്ജുഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജോ: സെക്രട്ടറി എം. സുനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഉപജില്ലാ സെക്രട്ടറി പി.പി. ബാബുരാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം. രമേശൻ വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി. രാജൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന നിർവാഹക സമിതി അംഗം കെ.ഹരിദാസ്, ജില്ലാ സെക്രട്ടറി ടി. പ്രകാശൻ ജില്ലാ ട്രഷറർ ഡോ: കെ.വി. രാജേഷ്, ജില്ലാ ഭാരവാഹികളായ പി. ശ്രീകല, വി.കെ. ബാലാമണി, കെ. ലളിത, പി. മോഹനൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം. രമേശൻ, എ. ശ്രീകുമാർ, ടി. വിഷ്ണു നമ്പൂതിരി,പി.പി. കമല, രാജേഷ് സ്കറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിന്ദു എ.സി , വി.കെ ഉണ്ണികൃഷ്ണൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി. ജയപാൽ സ്വാഗതവും സംഘാടക സമിതി കൺവീനർ പി. ദിലീപ് കുമാർ നന്ദിയും പറഞ്ഞു.സമ്മേളനത്തിനു മുന്നോടിയായിപ്രകടനം,പതാക ഉയർത്തൽ,രക്തസാക്ഷിപുഷ്പാർച്ചനഎന്നിവയും നടന്നു
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് : സി.ശാരദ
സെക്രട്ടറി :വി.കെ. ഉണ്ണികൃഷ്ണൻ
ട്രഷറർ: പി. രാജേഷ്
വൈസ് പ്രസിഡണ്ടുമാർ:
രമേശൻ എം, വിജീഷ് പി , മഹേശൻ എം,
ജോയിൻ്റ് സെക്രട്ടറിമാർ:
സ്മിത.കെ, ബിഞ്ജുഷ എം , ദിലീപ് കുമാർ പി
സമ്മേളനം അംഗീകരിച്ച മറ്റ് പ്രമേയങ്ങൾ
കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക
നവകേരളത്തിനായി അണിചേരുക.
പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന: സ്ഥാപിക്കുക
ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക
ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്ര വിഹിതം സമയബന്ധിതമായി അനുവദിക്കുക
ഡി.എ- ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക
കലാ കായിക – പ്രവൃത്തി പരിചയ അധ്യാപകരുടെ സേവനം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കുക